റിയാദ്: ഭാരതം എന്ന് പറഞ്ഞാൽ ഈ മണ്ണിൽ പിറന്ന് വീണ പേരും രൂപവും പുഞ്ചിരിയും നൊമ്പരവുമെല്ലാം ഉള്ള മനുഷ്യരുടെ സമഗ്രമായ കൂട്ടായ്മയാണന്ന് പറഞ്ഞ ഗാന്ധിജി ഈ കാലഘട്ടത്തിൽ പ്രസക്തമാകുകയാണെന്ന് ഹ്രസ്വ സന്ദർശനത്തിന് റിയാദിലെത്തിയ പ്രശസ്ത ചരിത്ര ഗ്രന്ഥകർത്താവും പ്രഭാഷകനുമായ പി. ഹരീന്ദ്രനാഥ് പറഞ്ഞു. ’ഗാന്ധിസം സമകാലികം’ എന്ന വിഷയത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാനൊരു സനാതന ഹിന്ദുവാെണന്നും ഹിന്ദു മതത്തിൈൻറ അടിസ്ഥാന തത്വം സത്യത്തിലും അഹിംസയിലും ഉള്ള വിശ്വാസമാണെന്നും ഒരു യഥാർഥ ഹിന്ദുമത വിശ്വാസിക്ക് ഒരിക്കലും ഹിന്ദു രാഷ്ട്രത്തെ അനുകൂലിക്കുവാൻ കഴിയില്ല എന്നും ജീവിതത്തിലൂടെയും മരണത്തിലൂടെയും തെളീയിച്ച മഹാമനുഷ്യനാണ് ഗാന്ധിജിെയന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രതിസന്ധികള്‍ക്കും ഗാന്ധി ദര്‍ശനം പരിഹാരമല്ല. ഗാന്ധിസത്തിന് തെറ്റുകളും വീഴ്ചകളും പാളിച്ചകളുമുണ്ട്. ഗാന്ധി ഒരു ദൈവമല്ല. സാധാരണ മനുഷ്യനാണ്. എന്നാല്‍ സങ്കീര്‍ണ സാഹചര്യങ്ങളില്‍ ഗാന്ധിജിയുടെ ദര്‍ശനം നമ്മുടെ ഒരുപാട് ഊർജ്ജവും തെളിച്ചവും വെളിച്ചവും പ്രധാനം ചെയ്യുന്നുണ്ട്. ഇനി ഗാന്ധിയേക്കാൾ മെച്ചപ്പെട്ട ബദൽ ഉരുത്തിരിഞ്ഞ് വരുന്ന സന്ദർഭത്തിൽ നാം ഗാന്ധിയെ കൈയ്യൊഴിയുകയും ആ ബദലിെൻറ പിറകെ പോകുകയും വേണം. കാരണം നമുക്ക് ഏറ്റവും വലുത് നമ്മുടെ രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി. ഹരീന്ദ്രനാഥിെൻറ ’മഹാത്മാ ഗാന്ധി കാലവും കർമപർവ്വവും’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ സംസാരിച്ചു. ബത്ഹ അപ്പോളോ ഡി മോറ ഹോട്ടലിൽ നടന്ന പരിപാടിയില്‍ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. സംഘടന വർക്കിങ് പ്രസിഡൻറ് നവാസ് വെളളിമാട്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി ഫൈസല്‍ ബാഹസന്‍ പി. ഹരീന്ദ്രനാഥിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.പി. മുസ്തഫ, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ, ഫൈസൽ, ഷഫീഖ്, സത്താർ താമരത്ത് എന്നിവർ പെങ്കടുത്തു. ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രോഗ്രാം കൺവീനർമാരായ നാദിര്‍ഷാ റഹ്മാന് സ്വാഗതവും അബ്ദുല്‍ കരിം കൊടുവളളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.