റിയാദ്: രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി സർക്കാറിെൻറ പ്രതികാര നടപടിയിൽ പ്രതിഷേധിച്ചു ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സത്യം വിളിച്ചുപറയുന്നവരെ ഭയപ്പടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രയപ്പെട്ടു. ഒ.ഐ.സി.സി പ്രവർത്തകർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ബത്ഹ അപ്പോളോ ഡി മോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് സംഗമം ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദലി മണ്ണാർകാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ഗ്ലോബൽ മെമ്പർ നൗഫൽ പാലക്കാടൻ, റസാഖ് പൂക്കോട്ടുംപാടം, നാഷനൽ കമ്മിറ്റി സെക്രട്ടറി സത്താർ കായംകുളം, സിദ്ധിഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്, ജില്ല പ്രസിഡൻറുമാരായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, അബ്ദുൽ കരീം കൊടുവള്ളി, സലിം ആർത്തിയിൽ, അലി ആലുവ, സോണി പാറക്കൽ, മാള മുഹ് യിദ്ദീൻ, ഷിബു ഉസ്മാൻ, ജംഷാദ് തുവൂർ തുടങ്ങിയവർ സംസാരിച്ചു. നിഷാദ് ആലംകോട് സ്വാഗതവും യഹ്യ കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.