റിയാദ്: ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി മെംബർഷിപ് കാർഡ് വിതരണം ബത്ഹയിലെ ലൂഹ മാർട്ട് ഓഡിറ്റോറിയത്തിൽ നടത്തി. ചടങ്ങിൽ ജില്ല പ്രസിഡൻറ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലീം കളക്കര യോഗം ഉദ്ഘാടനം ചെയ്തു.
ജില്ല കമ്മിറ്റിയുടെ ആദ്യ മെംബർഷിപ് മുതിർന്ന അംഗം ഇ.പി. സഗീർ അലിക്ക് നൽകി വിതരണത്തിന് തുടക്കം കുറിച്ചു. ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത സിദ്ദീഖ് കല്ലുപറമ്പൻ, സക്കീർ ദാനത്ത്, റസാഖ് പൂക്കോട്ടുംപാടം എന്നിവരെ ജില്ല കമ്മിറ്റി ആദരിച്ചു. ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, ശിഹാബ് കൊട്ടുകാട്, നാഷനൽ ഭാരവാഹികളായ സിദ്ദീഖ് കല്ലുപറമ്പൻ, റഹ്മാൻ മുനമ്പത്ത്.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, സലീം ആർത്തിയിൽ, ജില്ല പ്രസിഡന്റുമാരായ സുഗതൻ നൂറനാട്, ബാലു കുട്ടൻ, ബഷീർ കോട്ടയം, ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ, റഫീഖ് പട്ടാമ്പി, കൃഷ്ണൻ വെള്ളച്ചാൽ, ജില്ല ഭാരവാഹികളായ വിനീഷ് ഒതായി, അബൂബക്കർ മഞ്ചേരി, ബഷീർ കോട്ടക്കൽ, ഭാസ്കരൻ മഞ്ചേരി, അൻസർ വാഴക്കാട്, മുത്തു പാണ്ടിക്കാട്, അലവി ഹാജി കൊണ്ടോട്ടി, ശിഫ യൂനിറ്റ് ഭാരവാഹികളായ ഷുക്കൂർ, ഷൗക്കത്ത് എന്നിവർ സംസാരിച്ചു.
ഷറഫു ചിറ്റൻ, ഉണ്ണികൃഷ്ണൻ, ടി.പി. ബഷീർ, അൻസർ നൈതല്ലൂർ, റഫീഖ് കുപ്പനത്ത്, നൗഷാദ് വണ്ടൂർ, റഫീഖ് കൊടിഞ്ഞി, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ വഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.