റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ പ്രസിഡൻറും സഹഭാരവാഹികളും ചുമതല ഏറ്റെടുത്തു. ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഴയ പ്രസിഡൻറ് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശനിക്കടവ് യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാർക്കാട്, നവാസ് വെള്ളിമാടുകുന്ന്, ഷംനാദ് കരുനാഗപ്പള്ളി, സിദ്ദിക്ക് കല്ലുപറമ്പൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, ബാലു കുട്ടൻ, ശരത് സ്വാമിനാഥൻ, ഷിജു കോട്ടയം, കെ.കെ. തോമസ്, അബ്ദുസ്സലാം ഇടുക്കി, ഷഫീഖ് പുരക്കുന്നിൽ, വിൻസൻറ് ജോർജ്, ഷാജി മഠത്തിൽ, അലി ആലുവ, സലീം ആർത്തിയിൽ, സക്കിർ ദാനത്, അമീർ പട്ടണത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പുതിയ ഭാരവാഹികളായ നാസർ വലപ്പാട് (പ്രസി.), സോണി പാറക്കൽ (ഓർഗ. ജന. സെക്ര.), രാജേഷ് ഉണ്ണിയാട്ടിൽ (ട്രഷ.), അൻസായ് ഷൗക്കത്ത്, തൽഹത്ത് ഹനീഫ, ഗഫൂർ ചെന്ത്രാപ്പിന്നി (വൈ. പ്രസി.), മാത്യു സിറിയക്, ബാബു നിസാർ (ജന. സെക്ര.), ഇബ്രഹാം ചേലക്കര, ജോയ് ഔസേപ്പ്, സഞ്ജു അബ്ദുസ്സലാം, സുലൈമാൻ മുള്ളൂർക്കര, നേവൽ ഗുരുവായൂർ, ജമാൽ അറയ്ക്കൽ (സെക്രട്ടറിമാർ), സലിം മാള (അസി. ട്രഷറർ) എന്നിവരാണ് ചുമതലയേറ്റെടുത്തത്.
വല്ലി ജോസ്, ഷാഹുൽ കുന്നത്ത്, ഡോ. സജിത്, മജീദ് മതിലകം, സത്താർ ഗുരുവായൂർ, ജോണി തോമസ്, ഹാരിസ്, മുഹമ്മദ് മുസ്തഫ, അബ്ദുസ്സലാം, അമീർ മതിലകം, ആഷിക്ക്, സൈഫ് റഹ്മാൻ, ലോറൻസ് അറക്കൽ എന്നിവർ നിർവാഹകസമിതി അംഗങ്ങളാണ്. സുരേഷ് ശങ്കർ, മാള മുഹ്യിദ്ദീൻ ഹാജി, യഹ്യ കൊടുങ്ങല്ലൂർ, രാജു തൃശൂർ, അഷറഫ് കിഴപ്പിള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ എന്നിവർ ജനറൽ കൗൺസിൽ പ്രതിനിധികളും. സോണി പാറക്കൽ സ്വാഗതവും അൻസായ് ഷൗക്കത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.