റിയാദ്​ മെട്രോ ട്രെയിൻ സർവിസ്​ നവംബർ 27 ന്​ ആരംഭിക്കും

റിയാദ്​: സൗദി തലസ്ഥാന നഗരത്തി​െൻറ മുഖഛായ മാറ്റുന്ന കിങ്​ അബ്​ദുൽ പബ്ലിക്​ ട്രാൻസ്​പോർട്ട്​ സംവിധാനത്തിൻ കീഴിൽ റിയാദ്​ മെ​േട്രാ ഈ മാസം 27 ന്​ (ബുധനാഴ്​ച) പ്രവർത്തനം ആരംഭിക്കും. ആദ്യ ഘട്ടമായി ഒലയ-ബത്​ഹ-അൽ ഹൈർ ബ്ലൂ ലൈൻ, കിങ്​ അബ്​ദുല്ല റോഡിന്​ സമാന്തരമായ റെഡ്​ ലൈൻ, ​അബ്​ദുൽ റഹ്​മാൻ ബിൻ ഔഫ്​ റോഡിനും ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡിനും സമാന്തരമായ വയലറ്റ് ലൈനുകളിലാണ്​ ആദ്യം ട്രെയിനുകൾ ഓടിത്തുടങ്ങുന്നത്​. ​

അവശേഷിക്കുന്ന മൂന്ന്​​ ലൈനുകളിൽ ഡിസംബർ അഞ്ച്​ മുതൽ ട്രെയിൻ സർവിസ്​ ആരംഭിക്കും. മദീന മുനവ്വറ റോഡിനും സഊദ്​ ബിൻ അബ്​ദുൽ റഹ്​മാൻ അൽ അവ്വൽ റോഡിനും സമാന്തരമായ ഓറഞ്ച് ലൈൻ, റിയാദ്​ കിങ്​ ഖാലിദ് ഇൻറർനാഷനൽ​ എയർപ്പോർട്ടിൽനിന്നുള്ള യെല്ലോ ലൈൻ, കിങ്​ അബ്​ദുൽ അസീസ്​ റോഡിന്​ സമാന്തരമായ ഗ്രീൻ ലൈൻ എന്നിവയിലൂടെ ബാക്കി ട്രെയിനുകൾ കൂടി ഓട്ടം ആരംഭിക്കുന്നതോടെ റിയാദ്​ മെട്രോ റെയിൽ പദ്ധതി പൂർണമാവും. റിയാദ്​ സിറ്റി റോയൽ കമീഷനാണ്​ മെട്രോയുടെ നടത്തിപ്പുകാർ.

ടിക്കറ്റ്​ നിരക്ക്​ ഉടൻ പ്രഖ്യാപിക്കും. തുടക്കത്തിൽ ടിക്കറ്റ് നിരക്കിൽ 20 മുതല്‍ 30 ശതമാനം ഇളവ്​ ഏർപ്പെടുത്തിയേക്കും. റിയാദ്​ ബസ്​ സർവിസിൽ ഉപയോഗിക്കുന്ന ദർബ്​ കാർഡുകളും ബാങ്കുകളുടെ എ.ടി.എം കാർഡുകളും ഉപയോഗിച്ച്​ ടിക്കറ്റ്​ എടുക്കാൻ അനുവദിച്ചേക്കും.

​േലാകത്തെ ഏറ്റവും ദൈർഘ്യമുള്ള മെട്രോ റെയിൽ പദ്ധതിയാണ്​ റിയാദിലേത്​. ആറ്​ ലൈനുകളിലായി 176 കിലോമീറ്റർ ദൈർഘ്യമാണ്​ ആകെയുള്ളത്​​. ഇതിൽ 46.3 കിലോമീറ്റർ ഭൂമിക്കടിയിലൂടെയാണ്​. ഇതിൽ 35 കിലോമീറ്റർ തുരങ്ക പാത ഒലയ-ബത്​ഹ-അൽ ഹൈർ ബ്ലൂ ലൈനിലാണ്​. 176 കിലോമീറ്റർ പാതക്കിടയിൽ ആ​െക 84 മെട്രോ സ്​റ്റേഷനുകളുണ്ട്​. അതിൽ മൂന്നെണ്ണം ഏറ്റവും വലുതാണ്​. അതിലൊരെണ്ണം ബത്​ഹയിലാണ്​. ബ്ലൂ, റെഡ്​, ഓറഞ്ച്​, യെല്ലോ, ഗ്രീൻ, വയലറ്റ്​ എന്നീ ആറ്​ നിറങ്ങളാണ്​ റെയിൽ പാതക്കും ട്രയിനുകൾക്കും നൽകിയിട്ടുള്ളത്​. ​ഓരോ ലൈനിനും ട്രെയിനും അതത്​ നിറങ്ങളുടെ പേരാണ്​ നൽകിയിരിക്കുന്നത്​. മെട്രോ സ്​റ്റേഷനുകളെയും നഗരത്തിലെ മുക്കുമൂലകളെയും ബന്ധിപ്പിച്ച്​ കൊണ്ട്​ റിയാദ്​ ബസ്​ സർവിസുമുണ്ടാകും. നിലവിൽ റിയാദ്​ നഗരത്തിലെ വിവിധ റൂട്ടുകളിലായി ആയിരത്തോളം ബസുകൾ സർവിസ്​ നടത്തുന്നുണ്ട്​. ഈ സർവിസുകളെ അതതിടങ്ങളിലെ മെട്രോ സ്​റ്റേഷനുകളുമായി ബന്ധിപ്പിക്കും.

​അബ്​ദുല്ല രാജാവി​െൻറ ഭരണകാലത്താണ്​ റിയാദ്​ മെട്രോയും ബസ്​ സർവിസും ഉ​ൾപ്പെട്ട സമ്പൂർണ പൊതുഗതാഗത പദ്ധതിയായി കിങ്​ അബ്​ദുൽ അസീസ്​ പബ്ലിക്​ ട്രാൻസ്​പോർട്ട്​ സിസ്​റ്റം പ്രഖ്യാപിക്കപ്പെട്ടത്​. 2012 ഏപ്രിലിൽ സൗദി മന്ത്രി സഭ പദ്ധതിക്ക്​ അന​ുമതി നൽകി. 2013-ൽ നിർമാണം ആരംഭിച്ചു. ബഹുരാഷ്​ട്ര കമ്പനികളാണ്​ നിർമാണ ജോലികൾ നിർവഹിച്ചത്​. ഇന്ത്യൻ കമ്പനികളടക്കം ഇതിൽ ഉൾപ്പെട്ടിരുന്നു. പദ്ധതി പൂർത്തിയാകു​േമ്പാൾ ആകെ നിർമാണ ചെലവ്​ 22.5 ബില്യൺ യു.എസ്​ ഡോളർ കടന്നു

Tags:    
News Summary - Riyadh Metro train service will start on November 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.