മീ​ഡി​യ​വ​ൺ ഹ​ലാ ജി​ദ്ദ കാ​ർ​ണി​വ​ലി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ​യും ക​ലാ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും സം​ഗ​മം വി.​പി. മു​ഹ​മ്മ​ദ​ലി ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

മീ​ഡി​യ​വ​ൺ ഹ​ലാ ജി​ദ്ദ കാ​ർ​ണി​വ​ൽ; പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി പ്ര​വാ​സി സ​മൂ​ഹം

ജി​ദ്ദ: മീ​ഡി​യ​വ​ൺ ചാ​ന​ൽ ഡി​സം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ജി​ദ്ദ​യി​ലൊ​രു​ക്കു​ന്ന ഇ​ന്ത്യ​ൻ കാ​ർ​ണി​വ​ലാ​യ ‘ഹ​ലാ ജി​ദ്ദ’​യെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച്​ ജി​ദ്ദ​യി​ലെ പൊ​തു​സ​മൂ​ഹം. ക​ഴി​ഞ്ഞ ദി​വ​സം ജി​ദ്ദ​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ, ക​ലാ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ചു​കൂ​ടി​യ യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ‘ഹ​ലാ ജി​ദ്ദ’ പ​രി​പാ​ടി​ക​ളെ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് സ​ദ​സ്സ് വ​ര​വേ​റ്റ​ത്.

കാ​ർ​ണി​വ​ലി​ന് എ​ല്ലാ​വ​രും പൂ​ർ​ണ​പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ​ലി സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മീ​ഡി​യ​വ​ൺ കൊ​ണ്ടു​വ​രു​ന്ന ഏ​ത് പ​രി​പാ​ടി​ക​ളും വ​ള​രെ ആ​ക​ർ​ഷ​ക​വും ഏ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ​തു​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മീ​ഡി​യ​വ​ൺ ചാ​ന​ലി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​​ന്റെ പ്ര​യ​ത്ന​ങ്ങ​ളി​ലൂ​ടെ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും വി​ജ​യി​പ്പി​ക്കാ​നും അ​വ​ർ​ക്കാ​വു​ന്നു​വെ​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ എ​ല്ലാ​കാ​ല​ത്തും ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വെ​സ്റ്റേ​ൺ പ്രോ​വി​ൻ​സ് ര​ക്ഷാ​ധി​കാ​രി ഫ​സ​ൽ പി.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ഡി​യ​വ​ൺ ജ​ന​റ​ൽ മാ​നേ​ജ​ർ പി.​ബി.​എം. ഫ​ർ​മീ​സ് ‘ഹ​ലാ ജി​ദ്ദ’ കാ​ർ​ണി​വ​ലി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി. സ​ദ​സ്സി​ൽ​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. മീ​ഡി​യ​വ​ൺ മി​ഡി​ലീ​സ്റ്റ്​ ബി​സി​ന​സ് മാ​നേ​ജ​ർ സ്വ​വാ​ബ് അ​ലി സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

സ​ലീം മു​ല്ല​വീ​ട്ടി​ൽ, എം. ​സി​റാ​ജ്, സ​ലാ​ഹ് കാ​രാ​ട​ൻ, ഷി​ബു തി​രു​വ​ന​ന്ത​പു​രം, ഹ​ക്കീം പാ​റ​ക്ക​ൽ, നാ​സ​ർ വെ​ളി​യം​കോ​ട്, എ.​എം. അ​ബ്ദു​ല്ല​കു​ട്ടി, ന​സീ​ർ വാ​വ​ക്കു​ഞ്ഞ്, ബ​ഷീ​ർ വ​ള്ളി​ക്കു​ന്ന്, ക​ബീ​ർ കൊ​ണ്ടോ​ട്ടി, ബേ​ബി നീ​ലാ​മ്പ്ര, മി​ർ​സ ശ​രീ​ഫ്, ഉ​ണ്ണി തെ​ക്കേ​ട​ത്ത്, ഡോ. ​വി​നീ​ത പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. മീ​ഡി​യ​വ​ൺ വെ​സ്​​റ്റേ​ൺ റീ​ജ്യ​ൻ കോ​ഓ​ഡി​നേ​റ്റ​ർ ബ​ഷീ​ർ ചു​ള്ളി​യ​ൻ സ്വാ​ഗ​ത​വും ഹ​ലാ ജി​ദ്ദ കാ​ർ​ണി​വ​ൽ ഓ​ർ​ഗ​നൈ​സി​ങ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​കെ. നി​സാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സ്പോ, വി​ദ്യാ​ഭ്യാ​സം, വി​നോ​ദം, വി​ജ്ഞാ​നം, ക​ല, ഭ​ക്ഷ്യ​മേ​ള, ബി​സി​ന​സ് എ​ന്നി​വ​യെ​ല്ലാം ഒ​രു​മി​ച്ചു​കൂ​ടു​ന്ന ര​ണ്ട് ദി​വ​സ​ത്തെ കാ​ർ​ണി​വ​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ടി​ക്ക​റ്റു​ക​ൾ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും വ്യ​ക്തി​ക​ൾ മു​ഖേ​ന​യും വി​ൽ​പ​ന പു​രോ​ഗ​മി​ക്കു​ന്നു. കാ​ർ​ണി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ​ക്കും പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​നും https://halajeddah.mediaoneonline.com എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം. ആ​ദ്യം പേ​ര് ന​ൽ​കു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും ര​ജി​സ്ട്രേ​ഷ​ൻ. നി​ശ്ചി​ത എ​ൻ​ട്രി​ക​ൾ ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും മ​ത്സ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0564060115 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഹ​ലാ ജി​ദ്ദ ഫെ​സ്​​റ്റി​വ​ൽ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

Tags:    
News Summary - MediaOne Hala Jeddah Carnival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.