റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ‘ഫോർക’യുടെ മുൻ ചെയർമാനും സാമൂഹിക സാസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന സത്താർ കായകുളത്തിന്റെ ഒന്നാം ചരമ വാർഷികത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. റിയാദ് മലസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫോർക ജനറൽ കൺവീനർ ഉമർ മുക്കം ആമുഖഭാഷണം നടത്തി.
വൈസ് ചെയർമാൻ സൈദ് മീഞ്ചന്ത അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ഡോ. കെ.ആർ. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സമൂഹത്തിന് സത്താർ കായംകുളം നൽകിയ ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെക്കുറിച്ച് ശിഹാബ് കൊട്ടുക്കാട് മുഖ്യപ്രഭാഷണം നടത്തി. ഷാജഹാൻ കല്ലമ്പലം, സുധീർ കുമ്മിൾ (നവോദയ), ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ, ബഷീർ ചേലാമ്പ്ര, അലക്സ് കൊട്ടാരക്കര, ഫോർക രക്ഷാധികാരി വിജയൻ നെയ്യാറ്റിൻകര, ജീവകാരുണ്യ കൺവീനർ ഗഫൂർ കൊയിലാണ്ടി, മീഡിയ കൺവീനർ ഫൈസൽ വടകര, റഷീദ് കായംകുളം, ഷാജി മഠത്തിൽ, സലാം പെരുമ്പാവൂർ (റിയാദ് ടാകീസ്), നാസർ വണ്ടൂർ, അഡ്വ. ജലീൽ (ഒരുമ കാലിക്കറ്റ്), സനൂപ് (പയ്യന്നൂർ സാംസ്കാരിക വേദി), മുജീബ് കായംകുളം (കായംകുളം പ്രവാസി അസോസിയേഷൻ), കമറുദ്ദീൻ (താമരകുളം), കെ.സി. ഷാജു (മാസ് റിയാദ്), അഷ്റഫ് മുവാറ്റുപുഴ, മുഹമ്മദ്കല്ലൻ (റിമാൽ), സലീം പള്ളിയിൽ (ഇലിപ്പിക്കുളം പ്രവാസി അസോസിയേഷൻ), കെ.ബി. ഷാജി (കൊച്ചിൻ കൂട്ടായ്മ), തൊമ്മിച്ചായൻ (കുട്ടനാട് അസോസിയേഷൻ), കരീം (പെരുമ്പാവൂർ അസോസിയേഷൻ), ഷൗക്കത്ത് പന്നിയങ്കര, സാജിദ് അലി (റീച്ച്), മുസ്തഫ (റീക്കോ എടത്തനാട്ടുകര), കമാൽ (സാമ്ട്ട), നിഹാസ് (ബെസ്റ്റ് വേ), സയ്യിദ് ഫൈസൽ (പൊന്നാനി വെൽഫെയർ അസോസിയേഷൻ), ജിബിൻ സമദ് (കൊച്ചിൻ കൂട്ടായ്മ) എന്നിവർ സംസാരിച്ചു. ഫോർക ട്രഷറർ അലി ആലുവ നന്ദി പറഞ്ഞു. ഫോർക കലാസാംസ്കാരിക കൺവീനർ പി.സി. മജീദ്, ഫൈസൽ വടകര, സഫീറലി മിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.