ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്ത് എണ്ണക്കപ്പലിനുനേരെ ആക്രമണം. സിംഗപ്പൂരിെൻറ ബി.ഡബ്ല്യു റിനെ എന്ന എണ്ണക്കപ്പലിനാണ് അജ്ഞാതകേന്ദ്രത്തിൽനിന്ന് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിൽ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടാവുകയും എണ്ണ കടലിൽ പരന്നൊഴുകുകയും ചെയ്തു. പ്രാദേശിക സമയം പുലർച്ച 12.30നാണ് സംഭവം.
കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്ന് കപ്പൽ ഉടമകളായ ഹഫ്നിയ കമ്പനി അറിയിച്ചു. പെട്ടെന്നുതന്നെ ജീവനക്കാർ തീയണച്ചെങ്കിലും കപ്പലിന് സാരമായ കേടുപാടുകളുണ്ടായതായാണ് റിപ്പോർട്ട്.
ഡിസംബർ ആറിന് യാംബു തുറമുഖത്തുനിന്ന് 60,000 ടൺ ഗ്യാസലീനും കയറ്റിവന്ന കപ്പലാണിത്. കപ്പലിെൻറ 80 ശതമാനവും ഇന്ധനം നിറച്ചിരുന്നതായി കമ്പനി അറിയിച്ചു.കഴിഞ്ഞ നവംബർ 25ന് സൗദിയിലെ ശുഖൈഖ് തുറമുഖത്ത് ഗ്രീസിെൻറ എണ്ണക്കപ്പലിനുനേരെ യമനിലെ ഹൂതി വിമതർ ആക്രമണം നടത്തിയിരുന്നു. ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലും ഹൂതികളുടെ പങ്കാണ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.