യാമ്പു: യാത്രക്കായി ടൂറിസ്റ്റ് ബുക്കിങ് നടപടികൾ പൂർത്തിയാക്കാൻ ഇൻറർനെറ്റ് സേവ നം ഉപയോഗപ്പെടുത്തുന്ന മിഡിൽ ഈസ്റ്റിലെ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ മാറി. ട്രാവല്‍ ബുക്കിങ് ഏജൻറായ ‘അമേഡിയസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതു വ്യക്തമാക്കുന്നത്. ടൂറിസ്റ്റ് ബുക്കിങ് നടപടികൾ പൂർത്തിയാക്കാൻ ഇ-ടൂറിസം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ സൗദി മുന്നിലെത്തുന്നത് ഇതാദ്യമായാണ്. ഇ-ടൂറിസ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നവർ രാജ്യത്ത് കൂടി വരുകയാണ്.
യാത്രാ ബുക്കിങ്ങുകൾക്കായി സൗദികളിൽ 32 ശതമാനം പേർ സ്മാർട്ട്ഫോൺ ഉപയോഗപ്പെടുത്തുന്നു. വിമാനയാത്രക്കുവേണ്ടി മാത്രം മിഡിൽ ഈസ്റ്റിലെ 40 ശതമാനം പേർ ഇൻറർനെറ്റിനെ ആശ്രയിക്കുന്നവരാണ്. 2018ൽ മിഡിൽ ഈസ്റ്റിലെ ഓൺലൈൻ വഴിയുള്ള ടിക്കറ്റ്, ഇ-വിസ വിൽപന ഏകദേശം 300 ബില്യൺ സൗദി റിയാലാണ്. ഏകദേശം 78 ബില്യൺ ഡോളർ. ഇ-ടൂറിസം ഉപയോഗപ്പെടുത്തുന്ന മിഡിൽ ഈസ്റ്റിലെ ഒന്നാമത്തെ രാജ്യം യു.എ.ഇയാണെന്നും ‘അമേഡിയസ്’ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു.
2018ലെ കണക്കനുസരിച്ച് 33 ശതമാനം പേരായിരുന്നു ഓൺലൈൻ യാത്രാ ബുക്കിങ്ങുകൾ നടത്തിയിരുന്നത്. ഇ-ബുക്കിങ്ങുകളുടെ എണ്ണത്തിൽ വരുംകാലങ്ങളിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ആകുമ്പോഴേക്കും ഇ-ടൂറിസം രാജ്യത്ത് ഉപയോഗപ്പെടുത്തുന്നവരുടെ വളർച്ച 14 ശതമാനം വരെ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ‘അമേഡിയസ്’ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ടൂറിസം, ആരോഗ്യ ശുശ്രൂഷ, വ്യാപാരം, പഠനം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി കാലങ്ങളായി സൗദിയിൽനിന്ന് ആളുകൾ വിദേശ രാജ്യങ്ങളിലേക്കു യാത്ര പോകാറുണ്ട്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ഓൺലൈൻ വിസ സൗകര്യം ഏർപ്പെടുത്തുന്നതുവഴി യാത്രക്കാരുടെ എണ്ണത്തിലും ഓരോ വർഷവും വർധന രേഖപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.