റിയാദ്: പ്രവാസി വെൽഫെയർ 10ാം വാർഷികത്തിന്റെ ഭാഗമായി റിയാദ് നസീം സുലൈ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്കായി സംസ്ഥാന സർക്കാറിന് കീഴിലെ നോർക്കയുടെ സേവനങ്ങളെക്കുറിച്ച ഓൺലൈൻ സെമിനാർ സംഘടിപ്പിച്ചു.
പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറിയും ഹെൽപ് ഡെസ്ക് കൺവീനറുമായ യൂസഫ് പരപ്പൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസി പെൻഷൻ, ക്ഷേമനിധി എന്നിവയടക്കം പ്രവാസികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെയും സേവനങ്ങളെയും കുറിച്ച് വിശദമായി പ്രതിപാദിച്ചു. സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും പറഞ്ഞു. ഷഫീക്ക് മേലാറ്റൂർ സ്വാഗതവും സിദ്ദീഖുൽ അക്ബർ നന്ദിയും പറഞ്ഞു. ബഷീർ പാണക്കാട്, റഹ്മത്തുല്ല മേലാറ്റൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.