സന്ദർശക, ആശ്രിത വിസകളിലുള്ളവർക്ക് ഇനി​ ഒാൺലൈൻ സേവനം

റിയാദ്​: സൗദി അറേബ്യയിൽ സന്ദർശക വിസകളിലെത്തുന്നവർക്കും ആശ്രിത വിസയിലുള്ളവർക്കും ഇനിമുതൽ സൗദി (പാസ്​പോർട്ട്​ ഡയറക്​ടറേറ്റ്​) ജവാസത്തി​െൻറ ഒാൺലൈൻ പോർട്ടലായ 'അബ്ഷീറി'​െൻറ സേവനം ലഭ്യമാകും. വിവിധ സർക്കാർ സേവനങ്ങളിലേക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് അബ്ഷീർ. കോവിഡ് സാഹചര്യത്തിലെ വിവിധ ഓൺലൈൻ സേവനങ്ങൾ സന്ദർശകർക്കും ഇതോടെ വേഗത്തിൽ ലഭ്യമാകും. ഇനിമുതൽ സൗദിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും അബ്​ഷീർ സേവനം ലഭ്യമാകുമെന്ന് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്​ അറിയിച്ചു. നിലവിൽ സൗദി പൗരന്മാർക്കും ഇഖാമയുള്ള വിദേശികൾക്കും മാത്രമേ അബ്ഷീറിൽ അക്കൗണ്ട് തുറക്കാൻ കഴിയുമായിരുന്നുള്ളൂ.

വ്യക്തിയുടെ കൂടെ ഫാമിലി വിസയിലുള്ള ആശ്രിതരായ ഭാര്യ, മക്കൾ, രക്ഷിതാക്കൾ തുടങ്ങി ഓരോരുത്തർക്കും ഇനി അക്കൗണ്ട് തുറക്കാം. എല്ലാവിധ സന്ദർശക വിസയിൽ എത്തുന്നവർക്കും ഇനിമുതൽ അബ്ഷീറിൽ രജിസ്​റ്റർ ചെയ്യാം. ഇതിനായി വിവിധ മാളുകളിലും മറ്റുമായി സജ്ജീകരിച്ചിരിക്കുന്ന സെൽഫ് സർവിസ് മെഷീനോ (കിയോസ്​ക്​) ജവാസാത്ത് ഓഫിസുകളോ ഉപയോഗപ്പെടുത്താം.

ഇഖാമ നമ്പറിന് പകരമായി എയർപോർട്ട് എമിഗ്രേഷനിൽനിന്ന്​ ലഭിക്കുന്ന ബോർഡർ നമ്പർ ചേർത്താൽ മതി. ഇതോടൊപ്പം ഫോൺ നമ്പർകൂടി ചേർത്താൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. സർക്കാറി​െൻറ വിവിധ സേവനങ്ങൾക്കൊപ്പം ആരോഗ്യ സേവനങ്ങളിലേക്കും ഇതുപയോഗപ്പെടുത്താം. ഒപ്പം സന്ദർശക വിസയുടെ രേഖകളെല്ലാം ഡിജിറ്റൽ രേഖയായി ഫോണിൽ ലഭിക്കും. അടുത്തിടെ രാജ്യത്തെ എല്ലാവരുടെയും ഇഖാമ ഡിജിറ്റലായി മൊബൈലിൽ ലഭിക്കുന്ന അബ്ഷീർ ഇൻഡിവിജ്വൽ ആപ്ലിക്കേഷനും മന്ത്രാലയം വികസിപ്പിച്ചിരുന്നു. ഇഖാമക്കും ​െഡ്രെവിങ് ലൈസൻസിനും ഇസ്തിമാറക്കും പകരം യാത്രകളിൽ പൊലീസിനെ ഈ രേഖ കാണിച്ചാലും മതി. നിലവിൽ രാജ്യത്തെ തവക്കൽനാ ആപ്ലിക്കേഷനും അബ്ഷീറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സന്ദർശക വിസയിലെത്തുന്നവർക്ക് ജവാസാത്ത് സേവനങ്ങൾക്കും പുതിയ തീരുമാനം ഗുണമാകും. ഒപ്പം മക്ക, മദീന സന്ദർശനങ്ങളിലേക്കും ഓൺലൈൻ ആപ്ലിക്കേഷനുകൾ തമ്മിൽ ബന്ധിപ്പിക്കാൻ നീക്കമുണ്ട്. രാജ്യം ഡിജിറ്റൽ മാറ്റത്തിന് വിധേയമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.