റമദാനിൽ ഒരു ഉംറക്ക്​ മാത്രം അനുമതി

ജിദ്ദ: റമദാനിൽ ഒരോ വ്യക്തിക്കും ഒരുതവണ മാത്രമേ ഉംറക്ക്​ അനുവാദം നൽകൂവെന്ന്​ ഹജ്ജ്​ ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ആവർത്തിക്കാൻ​ അനുവദിക്കില്ല. എല്ലാവർക്കും ഉംറ നിർവഹിക്കാൻ അവസരം നൽകാനാണ്​ ഈ നടപടിയെന്നും മ​ന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഒരു ഉംറ നിർവഹിക്കുന്നതിൽ എല്ലാവരും തൃപ്​തരായാൽ മറ്റുള്ളവർക്ക്​ അവരുടെ ഉംറ കർമങ്ങൾ സമാധാനത്തോടെയും അനായാസമായും നിർവഹിക്കുന്നതിന്​ വലിയ സഹായമാകും.

ഉംറ നിർവഹിക്കുന്നതിന് ‘നുസ്‌ക്’ ആപ്ലിക്കേഷനിൽ നിന്ന്​ അനുമതി നേടേണ്ടതുണ്ട്​. ഉംറ നിർവഹണത്തിന്​ നിർദ്ദിഷ്​ട സമയം പാലിക്കണം. സമയത്തിൽ മാറ്റം വരുത്താൻ കഴിയില്ല. എന്നാൽ പെർമിറ്റിനുള്ള സമയം ആരംഭിക്കുന്നതിന് മുമ്പ് നുസ്​ക്​ ആപ്ലിക്കേഷൻ വഴി ബുക്കിങ്​ റദ്ദാക്കാവുന്നതാണ്. പിന്നീട്​ പുതിയ അനുമതിപത്രം അപേക്ഷിച്ച്​ നേടാം. തീയതികൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ബുക്കിങ്​ തീയതി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ വീണ്ടും തീയതി കണ്ടെത്താനുള്ള ശ്രമം ആവർത്തിക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Only one Umrah is allowed in Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.