റിയാദ്: 33 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാടണഞ്ഞ റസിയ കരീമിനും കുടുംബത്തിനും റിയാദിലെ വനിത കൂട്ടായ്മയായ ഓറ ആർട്ടിക്രാഫ്റ്റ്സ് യാത്രയയപ്പ് നൽകി. റിയാദിൽ നടന്ന പരിപാടിയിൽ ഓറയുടെ പ്രവർത്തകർ ഉപഹാരങ്ങൾ സമ്മാനിച്ചു. കലാപരമായ വിവിധ മേഖലകളിലും ക്രിയാത്മക കഴിവുകൾ തെളിയിച്ച റസിയ കരിം കലാവിരുതുകൾകൊണ്ട് പ്രവാസത്തിലെ ഒഴിവുസമയങ്ങൾ ഫലപ്രദമാക്കാനും അത് മറ്റുള്ളവരെ പരിശീലിപ്പിക്കാനും പ്രവർത്തിച്ചിരുന്നതായി യോഗത്തിൽ പെങ്കടുത്തവർ പറഞ്ഞു. റിയാദിലെ നിരവധി സംഘടനകളുടെ നേതൃപദവികൾ വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.