ദമ്മാം: നവയുഗം സാംസ്കാരികവേദി ഓൺലൈൻ ഒാണാഘോഷ പരിപാടികൾക്ക് തുടക്കമായി. നവയുഗം കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി ഓൺലൈൻ ഇൻററാക്ടിവ് മെൻറലിസം ഷോ സംഘടിപ്പിച്ചു. വേഗത്തിൽ മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നതിൽ റെക്കോഡ് നേടിയിട്ടുള്ള പ്രശസ്ത മെൻറലിസ്റ്റ് പ്രീത് അഴീക്കോട് ആണ് ഷോ അവതരിപ്പിച്ചത്. ആളുകളുടെ മനസ്സ് വായിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
മനഃശാസ്ത്രവും മാജിക്കും കണക്കും നിരീക്ഷണ വേഗവുമെല്ലാം ചേർന്ന് കാഴ്ചക്കാരെ അത്ഭുതപരതന്ത്രരാക്കുന്ന കലാരൂപമാണ് മെൻറലിസം. അസാമാന്യ വേഗത്തിൽ കാണികളുടെ മനസ്സിലുള്ള നമ്പറുകൾ, പേരുകൾ തുടങ്ങിയവ വായിച്ചെടുത്തും പ്രവചനങ്ങൾ സത്യമായി മാറ്റിയും മെൻറലിസം ഷോയിൽ പങ്കെടുത്തവരെ അത്ഭുതപ്പെടുത്തി. ഒന്നരമണിക്കൂർ നീണ്ടുനിന്ന മെൻറലിസം ഷോ പങ്കെടുത്ത സൗദി പ്രവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പരിപാടിക്ക് നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുകുമാർ, പ്രസിഡൻറ് ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.