റിയാദ്: സേഫ് വേ സാന്ത്വനം കൂട്ടായ്മയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ച് സേഫ് വേ കൂട്ടായ്മയും അൽ അബീര്‍ മെഡിക്കല്‍ സെൻറര്‍ റൗദ ബ്രാഞ്ചും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രവാസികളുടെ ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനും അവക്ക് വേണ്ടുന്ന പരിഹാരങ്ങൾ നിർദേശിക്കുന്നതിനുമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. അബീര്‍ മെഡിക്കല്‍ സെൻററിൽ നടത്തിയ ക്യാമ്പില്‍ റിയാദിലെ മുഴുവൻ സേഫ് വേ അംഗങ്ങളോടൊപ്പം ധാരാളം പ്രവാസികളും പങ്കെടുത്തു.
അബീര്‍ സുപ്രീം മെഡിക്കല്‍ സെൻറർ ഓപറേഷൻ മാനേജര്‍ അനീഷ് രാജ്, മാർക്കറ്റിങ് മാനേജർ മൻഹാജ് സാലിം, സേഫ് വേ ചെയർമാൻ ബഷീർ കുട്ടംബൂർ, പ്രസിഡൻറ് ഹനീഫ കാസർകോട്, സെക്രട്ടറി അഷറഫ് ബാലുശ്ശേരി, മീഡിയ കൺവീനർ സാജിം തലശ്ശേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഈ മാസം 29 നാണ് സേഫ് വേ വാർഷികാഘോഷം. കണ്ണൂർ ഷരീഫ്, ഫാസിലാ ഭാനു, അക്ബർ ഖാൻ, മൻസൂർ ഇബ്രാഹിം എന്നീ കലാകാരൻമാർ അണിന്നിരക്കുന്ന ‘സേഫ് വേ നൈറ്റ്’ എന്ന പരിപാടിയാണ് വാർഷികഘോഷത്തിെൻറ ഭാഗമായി അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.