റിയാദ്: തുടർച്ചയായി പ്രവാസികൾ നേരിടുന്ന എയർ ഇന്ത്യയുടെ സാങ്കേതിക കാരണം പറഞ്ഞുള്ള വിമാനം വൈകിപ്പിക്കൽ പ്രവണതക്കെതിരെ നാട്ടിലും പ്രവാസലോകത്തും കാമ്പയിൻ സംഘടിപ്പിക്കുമെന്ന് കോഴിക്കോട്ടെ സാമൂഹിക സംഘടനയായ പീപ്ൾസ് ആക്ഷൻ ഗ്രൂപ് സെക്രട്ടറിയും സൗദിയിൽ പ്രവാസിയുമായ യൂനസ് പരപ്പിൽ വാർത്തക്കുറിപ്പിൽ അറിയിച്ചു. സെപ്റ്റംബർ 10 ന് കോഴിക്കോട് വെച്ച് വിവിധ ഗൾഫ് നാടുകളിലെ പ്രവാസികളുടെ കൺവെൻഷൻ സംഘടിപ്പിക്കും.
ബഹിഷ്കരണം ഉൾപ്പെടെയുള്ള കാര്യം തീരുമാനിക്കും. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും വിവാഹം, മരണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് പോകുന്നവരും തിരിച്ചുവരുമ്പോൾ വിസ കാലാവധി കഴിയുന്നതുപോലുള്ള പ്രശ്നങ്ങളിൽ അകപ്പെടുന്നവരുമടക്കം നിരവധി പ്രയാസങ്ങളാണ് എയർ ഇന്ത്യയുടെ അനാസ്ഥ കാരണം പ്രവാസികൾ അനുഭവിക്കുന്നത്. കേരള മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവർക്ക് നിവേദനം സമർപ്പിക്കുമെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.