റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഈ ഓണം നല്ലോണം' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന മുതിർന്ന അംഗം സഗീർ അലിക്ക് യാത്രയയപ്പ് നൽകി.
പ്രസിഡൻറ് മുജീബ് കായംകുളം അധ്യക്ഷത വഹിച്ചു. കോഒാഡിനേറ്റർ സലിം വാലിലപ്പുഴ യോഗം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജഹാൻ ചാവക്കാട് ഒാണത്തെക്കുറിച്ച് സന്ദേശം നൽകി. 30 വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന സെൻട്രൽ കമ്മിറ്റി ഭാരവാഹിയും റിയാദിലെ പ്ലാസ്കോ കമ്പനി ജീവനക്കാരനുമായ തൃശൂർ പെരിങ്ങോട്ടക്കര സ്വദേശി സഗീർ അലിക്ക് ചടങ്ങിൽ ഒാർമഫലകം ജനറൽ സെക്രട്ടറി ജിബിൻ സമദ് കൈമാറി. നാഷനൽ കമ്മിറ്റി ട്രഷറർ ജോൺസൺ മാർക്കോസ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അലക്സ് പ്രഡിൻ, ഷമീർ, യാസിർ അലി, വിവിധ സംഘടന പ്രതിനിധികളായ ജബ്ബാർ പൂവ്വാർ, മഹേഷ്, ഷഫീക് എന്നിവർ സംസാരിച്ചു. ഓണസദ്യക്ക് ഹസീദ റസൽ, ജാൻസി, ദയ, ഡാനിലോ, സുബൈദ, ടിൻറു, ഹദീന മിന്നാ, ഹന്ന അൽമാസ് റസൽ, അജ്മൽ റസൽ, ഷിജു, അഷ്റഫ്, സുമേഷ്, അബൂബക്കർ എന്നിവർ നേതൃത്വം കൊടുത്തു. ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും ട്രഷറർ റസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.