റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ സ്വദേശികളും വിദേശികളുമടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു.
കബീർ പട്ടാമ്പി, ഷഫീഖ് പാറയിൽ, ശ്യാംസുന്ദർ, ഷാഹുൽ ആലത്തൂർ, അബൂബക്കർ, മഹേഷ് ജയ്, സുരേഷ് ആനിക്കോട്, ഷിഹാബ് കരിമ്പാറ, ഷഫീർ പത്തിരിപ്പാല, ഷാജീവ് ശ്രീകൃഷ്ണപുരം, അൻവർ സാദാത്, ജംഷാദ് വക്കയിൽ, ഫൈസൽ ബഹ്സാൻ, ബാബു പട്ടാമ്പി, സതീഷ് മോഹൻ, അനസ്, ഫൈസൽ പാലക്കാട്, റഊഫ് പട്ടാമ്പി, നഫാസ്, അബൂബക്കർ, ഷാഫി, സുരേഷ് ആലത്തൂർ, മുജീബ് വള്ളിക്കോട്, അജ്മൽ മണ്ണേത്, അൻസാർ വാവനൂർ, റഷീദ്, സുബൈർ, വാസുദേവൻ, ഭൈമി സുബിൻ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ കിങ് സഊദ് മെഡിക്കൽ സിറ്റിയെ പ്രതിനിധീകരിച്ച് ഖാലിദ് അൽശവെയ, അലി ഇബ്രാഹിം ജുനൈദിൽ, മാത്യു ജോസഫ് എന്നിവരും ശിഹാബ് കൊട്ടുകാട്, സുലൈമാൻ വിഴിഞ്ഞം, ഫസീഹുദ്ദീൻ, മുസ്തഫ, കിരൺ രാജൻ, സജി, അലി ആലുവ, വല്ലി ജോസ്, പ്രെഡിൻ അലക്സ് കൊട്ടാരക്കര, സലാം പെരുമ്പാവൂർ, നിസാർ പള്ളിക്കര, മാജിദ്, ഗഫൂർ കൊയിലാണ്ടി എന്നിവരും സംസാരിച്ചു.
രക്തദാന ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ 30ഓളം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.