ജിദ്ദ: ഫലസ്തീൻ രക്തസാക്ഷികളുടെ 500 കുടുംബാംഗങ്ങൾ ഇത്തവണ ഹജ്ജിനെത്തും. കിങ് സൽമാൻ ഹജ്ജ് ആൻഡ് ഉംറ പ്രോഗ്രാമിന് കീഴിലാണ് ഇവർ എത്തുന്നത്. ഇവരുൾപ്പെടെ ആയിരം തീർഥാടകരുടെ സംഘം കഴിഞ്ഞദിവസം ഗസ്സയിൽ നിന്ന് പുറപ്പെട്ടു.
ഗസ്സയിൽ നിന്ന് ഇൗജിപ്തിലെത്തി കൈേറാ വിമാനത്താവളം വഴിയാണ് ഇവർ ജിദ്ദയിലെത്തിയത്. െവസ്റ്റ് ബാങ്കിലെ തീർഥാടകർ ജോർഡൻ വഴിയാണ് ഹജ്ജിനെത്തുന്നത്. അമ്മാനിലെ സൗദി എംബസി അധികൃതർ ഇവരെ സ്വീകരിച്ചു.
ഫലസ്തീൻ തീർഥാടക സമിതി അധ്യക്ഷൻ മുഹമ്മദ് ബിൻ സഅദ് അൽ ദോസരിയുടെ നേതൃത്വത്തിൽ ഗസ്സയിലെ തീർഥാടകർക്ക് യാത്രയയപ്പ് നൽകി. ഉത്തര ഗസ്സ, ഗസ്സ, മധ്യഗസ്സ, ഖാൻയൂനിസ്, റാഫ ഗവർണറേറ്റുകളിലെ തീർഥാടകരാണ് ഇൗജിപ്ത് വഴിയെത്തുന്നത്.
ഫലസ്തീൻ ഹജ്ജ് കമ്മിറ്റിയുടെയും കിങ് സൽമാൻ ഹജ്ജ് പ്രോഗ്രാമിെൻറയും സംയുക്ത ശ്രമഫലമായി രക്തസാക്ഷി കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ യാത്ര വിജയകരമായി ആരംഭിച്ചുവെന്ന് മുഹമ്മദ് ബിൻ സഅദ് സൂചിപ്പിച്ചു. റഫ അതിർത്തി കവാടം വഴിയാണ് ഇവർ ഗസ്സയിൽ നിന്ന് ഇൗജിപ്തിലേക്ക് കടന്നത്. തുടർന്ന് ഇൗജിപ്ത് സർക്കാരിെൻറ സഹകരണത്തോടെ ഇവരെ ബസുകളിൽ ൈകറോ വിമാനത്താവളത്തിൽ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.