റിയാദ്: ഫലസ്തീനിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ തുടരുന്നു. ഹനീന്‍, ഫറഹ് എന്നിവരെയാണ് ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തുന്നത്. . റിയാദിൽ ഞായറാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഒമ്പതുഘട്ടങ്ങളായാണ് പൂർത്തിയാക്കുക. ശസ്ത്രക്രിയ പൂർത്തിയാക്കാൻ 15 മണിക്കൂർ വേമെന്നാണ് കരുതുന്നത്. ശസ്ത്രക്രിയയുെട ആറാാം ഘട്ടം വെര വിജയകരമായി പൂർത്തിയാക്കിയതായി ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചു.
നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലാണ് ശസ്ത്രക്രിയ നടക്കുന്നത്. സയാമീസ് ഇരട്ടകളുടെ വേർെപടുത്തല് ശസ്ത്രക്രിയയില്‍ പേരുകേട്ട, മുന്‍ സൗദി ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. 70 ശതമാനം വിജയസാധ്യതയാണ് വൈദ്യസംഘം മുന്‍കൂട്ടി കണ്ടിരുന്നത്. നിലവിൽ കുട്ടികൾ സാധാരണ നിലയിലാണെന്ന് ഡോക്ടർ പറഞ്ഞു.
ഇരട്ടകളില്‍ ഒരാളായ ഹനീന്‍ പൂര്‍ണ അവയവങ്ങളുള്ള കുഞ്ഞാണെന്നും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ധ പരിശോധനക്ക് ശേഷം കഴിഞ്ഞാഴ്ച ചേര്‍ന്ന യോഗത്തില്‍ വൈദ്യസംഘം വിലയിരുത്തിയിരുന്നു. എന്നാല്‍ ഫറഹിന് ജനിതക വൈകല്യങ്ങളുണ്ട്. സ്വന്തമായി ഹൃദയവും ശ്വാസകോശവുമില്ലാത്തതാണ് ഫറഹിെൻറ മുഖ്യ പ്രശ്നം. ഫറഹിെൻറ തലച്ചോറിനും പൂര്‍ണ വളര്‍ച്ചയില്ല.
അതിനാല്‍ ഹനീന്‍ എന്ന പൂര്‍ണാവസ്ഥയിലുള്ള കുഞ്ഞിെൻറ ജീവന്‍ നിലനിര്‍ത്താന്‍ ഫറഹിെൻറ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവന്നേക്കും. ഇക്കാര്യം കുഞ്ഞുങ്ങളോടൊപ്പം റിയാദിലെത്തിയ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യസംഘം തലവൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.