റിയാദ്: ഗസ്സയിൽ ഇസ്രായേൽ ആക്രമണവും മാനുഷികപ്രതിസന്ധിയും ഗുരുതരമായി തുടരുകയും വെടിനിർത്തലിനുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സൗദി സന്ദർശനത്തിനായി ഫലസ്തീൻ പ്രസിഡൻറ് മഹമ്മൂദ് അബ്ബാസ് റിയാദിലെത്തി. ഫലസ്തീൻ അതോറിറ്റിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം തിങ്കളാഴ്ച വൈകീട്ട് റിയാദിലെത്തിയ അദ്ദേഹത്തെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാന ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല എന്നിവർ ചേർന്ന് സ്വീകരിച്ചു.
ജറൂസലമിലെ സൗദി കോൺസൽ ജനറൽ നാഇഫ് ബിൻ ബന്ദർ അൽ സുദൈരി, സൗദിയിലെ ഫലസ്തീൻ അംബാസഡർ ബാസിം അൽ ആഗ, സൗദി റോയൽ േപ്രാട്ടോക്കോൾ അണ്ടർസെക്രട്ടറി ഫഹദ് അൽ സാഹിൽ എന്നിവരും ഫലസ്തീൻ പ്രസിഡൻറിനെ സ്വീകരിക്കാൻ എയർപോർട്ടിൽ എത്തിയിരുന്നു. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഔദ്യോഗിക പര്യടനത്തിെൻറ ഭാഗമായി ചൊവ്വാഴ്ച വിവിധ തലങ്ങളിലുള്ള ഉന്നതരുമായി കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.