ജിദ്ദ: മലപ്പുറം പാണ്ടിക്കാട് നിവാസികളായ ജിദ്ദ പ്രവാസികളുടെ കൂട്ടായ്മ (പപ്പ) ജനറൽ ബോഡി യോഗവും കലാസന്ധ്യയും ശറഫിയ റീഗൽ ഓഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷന്റെ 12ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലും കലാമേളയിലും ജിദ്ദയിലെ പ്രമുഖ കലാ, സാംസ്കാരികരംഗത്തെ വ്യക്തിത്വങ്ങൾ പങ്കെടുത്തു. വാർഷികാഘോഷ പരിപാടികളിൽ ആദ്യന്തം വൻ ജനപങ്കാളിത്തമുണ്ടായിരുന്നു. അഞ്ചില്ലൻ അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മൂസ വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. മുനീർ വള്ളുവങ്ങാട് വാർഷിക റിപ്പോർട്ടും സമീർ വളരാട് സാമ്പത്തിക റിപ്പോർട്ടും അഞ്ചില്ലൻ ഉമർ വെൽഫെയർ റിപ്പോർട്ടും അവതരിപ്പിച്ചു. ഫൈസൽ കോടശ്ശേരി സ്വാഗതവും എ.ടി. ഇസ്മായിൽ നന്ദിയും പറഞ്ഞു.
സാംസ്കാരിക സമ്മേളനം ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രവാസികൾക്കായുള്ള പപ്പ ഹെൽപ് ഡസ്കും ഇതര മലയാളി പ്രവാസി സംഘടനകൾക്ക് അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു. വി.പി. അൻവർ അധ്യക്ഷത വഹിച്ചു. ‘ചിന്തകളുടെ ശക്തി’ വിഷയത്തിൽ നടന്ന മോട്ടിവേഷൻ സെഷന് പ്രശസ്ത മൈൻഡ് പവർ ട്രെയിനർ ജലീൽ എമറാൾഡ് നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനത്തിൽ അൻഷാജ് പൂളമണ്ണ സ്വാഗതവും റഷീദ് പാണ്ടിക്കാട് നന്ദിയും പറഞ്ഞു. ലൈവ് ഓർക്കസ്ട്രയോടു കൂടിയ സംഗീതസന്ധ്യയും തുടർന്നു നടന്ന കാസർകോട് ടീമിന്റെ പാട്ട് മക്കാനിയും മതിയാവോളം ആസ്വദിച്ചാണ് സദസ്സ് പിരിഞ്ഞത്.
ജനറൽ ബോഡിയിൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അഞ്ചില്ലൻ അബൂബക്കർ (ചെയർ), വി.പി. അൻവർ (പ്രസി), മുസ്തഫ തറിപ്പടി, എം.കെ. ഫൈസൽ, കോടശ്ശേരി (വൈ. പ്രസി), അൻഷാജ് പൂളമണ്ണ (ജന. സെക്ര), യൂനുസ് കുരിക്കൾ വാളനി, മുനീർ വള്ളുവങ്ങാട് (ജോ. സെക്ര), റഷീദ് പാണ്ടിക്കാട് (ട്രഷ), സമീർ വളരാട് (പി.ആർ.ഒ), അഞ്ചില്ലൻ ഉമർ, ബാവ ചെമ്പ്രശ്ശേരി (വെൽഫെയർ വിങ്), ഖാലിദ് കിഴക്കേ പാണ്ടിക്കാട്, ആപ പുലിയോടൻ (സ്പോർട്സ് വിങ്), പി.സി. ഷാജി, എം.കെ. ഫൈസൽ (ആർട്സ് വിങ്), നെർഷാദ്, വി.ആർ. സന്തോഷ് (ഐ.ടി വിങ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.