ജിദ്ദ: പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ) ജനറൽ ബോഡി യോഗവും സംഗീതസന്ധ്യയും ജനുവരി 27ന് വെള്ളിയാഴ്ച ശറഫിയ റീഗൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാട്ടിലും മറുനാട്ടിലും പ്രവാസിക്ഷേമത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന പാണ്ടിക്കാട് പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയാണ് പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ. 2023 വർഷത്തേക്കുള്ള അംഗത്വ കാമ്പയിന് വാർഷികാഘോഷത്തിൽ തുടക്കമാവും.
വാർഷികാഘോഷത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജിദ്ദയിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. വിവിധ കലാപരിപാടികളോടുകൂടിയ സംഗീത സന്ധ്യയിലും അംഗത്വ കാമ്പയിനിലും ജിദ്ദയിലെ പാണ്ടിക്കാട് പഞ്ചായത്തിലെ മുഴുവൻ പ്രവാസികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. അഞ്ചില്ലൻ അബൂബക്കർ, മൂസ പട്ടത്ത്, സമീർ വളരാട്, വി.പി. അൻവർ, അൻഷാജ് പൂളമണ്ണ, റഷീദ് പയ്യപ്പറമ്പ്, അഞ്ചില്ലൻ ഉമർ, ഫൈസൽ കോടശ്ശേരി, നൗഷാദ് പയ്യപ്പറമ്പ്, ആപ പുലിയോടൻ, ബാവ ചെമ്പ്രശ്ശേരി, സമീർ തറിപ്പടി തുടങ്ങിയവർ കൂടിയാലോചനയോഗത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.