കോഴിക്കോട് / റിയാദ്: നാട്ടിൽ നിന്നും കോവിഡ് വാക്സിനേഷൻ ഒന്നാം ഡോസ് എടുത്ത പ്രവാസികൾക്ക് തങ്ങളുടെ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാനുള്ള സൗകര്യം നിലവിൽ വന്നു. https://covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മൂന്നാമത്തെ ഓപ്‌ഷൻ ആയ വാക്സിൻ സർട്ടിഫിക്കറ്റ് എന്നത് തെരഞ്ഞെടുത്തു ആവശ്യമായ വിവരങ്ങൾ നൽകുക. പാസ്പോർട്ട്, വിസ കോപ്പികൾ എന്നിവ അപ്‌ലോഡ് ചെയ്യുക. ഈ വിവരങ്ങൾ അതാത് ജില്ലാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധിച്ചതിന് ശേഷം സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യും. സ്വീകാര്യമായ അപേക്ഷകർക്ക് പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
പ്രവാസികൾ നേരത്തെ ഐഡി പ്രൂഫ് ആയി ആധാർ കാർഡ് ഉപയോഗിച്ചായിരുന്നു വാക്സിനേഷൻ എടുത്തുകൊണ്ടിരുന്നത്. എന്നാൽ വിദേശത്തേക്ക് മടങ്ങുമ്പോൾ ആധാർ കാർഡ് നമ്പർ മാത്രമടങ്ങിയ സർട്ടിഫിക്കറ്റുകൾ അതാത് രാജ്യങ്ങളിൽ സ്വീകരിക്കാത്തതുകൊണ്ട് പാസ്പോർട്ട് നമ്പർ കൂടി സർട്ടിഫിക്കറ്റിൽ കാണിക്കണം എന്ന ആവശ്യമുയർന്നിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ പരിഹാരം ഉണ്ടായിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.