റിയാദ്: ഫലസ്തീന് മുകളിൽ പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന അധിനിവേശം അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾ ഇടപെടണമെന്ന് റിയാദ് ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങളും സ്വാഭാവിക നീതിയും നിഷേധിക്കുന്ന ക്രൂരതകളുടെ വാർത്തയാണ് ദിനേന വരുന്നത്. അത് മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരാളുടെയും ഹൃദയം നുറുങ്ങുന്നതാണ്.
സ്വന്തം മണ്ണിനും ജീവനും വേണ്ടി പതിറ്റാണ്ടുകളായി പോരാടുന്ന ഫലസ്തീൻ ജനതയെ തീവ്രവാദ മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാവില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യമാണ്. പതിറ്റാണ്ടുകളായി തുടരുന്ന അധിനിവേശം അവസാനിപ്പിച്ച് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം. വിഷയത്തിൽ നീതിയുക്തമായ നിലപാടെടുക്കാൻ ലോകരാഷ്ട്രങ്ങൾക്ക് സാധ്യമാവേണ്ടതുണ്ട്. സൗദി അറേബ്യ കാലങ്ങളായി സ്വീകരിച്ചുവരുന്ന നിലപാട് സ്വാഗതാർഹമാണ്. സമാധാന ശ്രമങ്ങൾക്ക് മുഴുവൻ രാജ്യങ്ങളും പിന്തുണ നൽകണമെന്നും മുഹിമ്മ ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു.
സംഗമം പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഹാഇൽ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകനുമായ അബ്ദുസ്സലാം മദീനി ഉദ്ഘാടനം ചെയ്തു. നൂറുദ്ദീൻ സ്വലാഹി മദീന മുഖ്യപ്രഭാഷണം നിർവഹിച്ചു. മറാത്ത് ജാലിയാത്ത് പ്രബോധകൻ താജുദ്ദീൻ സലഫി, ബുറൈദ ജാലിയാത്ത് പ്രബോധകൻ റഫീഖ് സലഫി, അബ്ദുല്ല അൽഹികമി, ആഷിക് മെഹബൂബ്, ഇക്ബാൽ കൊല്ലം, ഉമർ ശരീഫ്, അമീൻ മദീനി, ഷഹീൻ അൽഹികമി, തൻസീം കാളികാവ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ആർ.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര ആമുഖഭാഷണം നിർവഹിച്ചു. ജനറൽ കൺവീനർ ജഅ്ഫർ പൊന്നാനി, കൺവീനർമാരായ അബ്ദുറഹീം പേരാമ്പ്ര, അഷ്റഫ് തേനാരി, മൊയ്തു അരൂർ, അബ്ദുറഊഫ് സ്വലാഹി, അഹമ്മദ് റസൽ, ഷഹജാസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
ആരിഫ് കക്കാട്, ബഷീർ കുപ്പോടൻ, അമീർ സാബു, അർഷദ് ആലപ്പുഴ, ഉബൈദ് തച്ചമ്പാറ, യാസർ അറഫാത്ത്, അനീസ് എടവണ്ണ, നബീൽ പയ്യോളി, റിയാസ് ചൂരിയോട്, അജ്മൽ കള്ളിയൻ, നൂറുദ്ദീൻ തളിപ്പറമ്പ്, അബ്ദുസ്സലാം കുളപ്പുറം, ഷഹീർ പുളിക്കൽ, ശബാബ് കാളികാവ് തുടങ്ങിയവർ നേതൃത്വം നൽകി. പെൺകുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ടീൻസ് വർക്ക് ഷോപ്പിൽ ജസീല, ആതിക, സാദിയ തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. യു.കെ. സഹീദ, സുനീറ തായിൽ, എം.ടി. സബീഹ, യു.കെ. ഷഹന, റജില, അശ്രിൻ, കെ.വി. ഷബാന, ഷബ്ന, സുമയ്യ, ഐരിഹാൻ, ബനീറ, ഫാത്തിമ ഹുസ്ന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.