ജിദ്ദ: വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിൽ സ്പോൺസർഷിപ്പ് മാറുമ്പോൾ മാറുന്ന തീയതി മുതലുള്ള ലെവി പുതിയ സ്പോൺസർ അടച്ചാൽ മതിയെന്നും അതുവരെയുള്ള ലെവി പഴയ സ്പോൺസറാണ് അടക്കേണ്ടതെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം. 'ക്വിവ' വെബ്സൈറ്റിലുള്ള വ്യക്തിഗത സ്ഥാപനങ്ങൾക്കിടയിലെ തൊഴിൽ മാറ്റ സംവിധാനത്തിലാണ് ഈ പരിഷ്കരണം വരുത്തിയതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിലെ സ്പോൺസറുടെ കീഴിലായിരുന്നപ്പോഴുള്ള ലെവി അടക്കാതെ തന്നെ പുതിയ തൊഴിലുടമയിലേക്ക് തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറാൻ കഴിയും.
തൊഴിലാളി തെൻറ സ്പോൺസർഷിപ്പിന് കീഴിലായ തീയതി മുതലുള്ള ലെവി പുതിയ തൊഴിലുടമ അടച്ചാൽ മതിയാകും. തൊഴിൽ വിപണിയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി മന്ത്രാലയത്തിെൻറ നയങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിെൻറയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിെൻറയും ഭാഗമായാണ് പുതിയ പരിഷ്കരണം.
തൊഴിലാളിയുടെ സേവനം പ്രയോജനപ്പെടുത്താത്ത പുതിയ സ്പോൺസർക്ക് മുൻകാലയളവിലെ പഴയ സ്പോൺസറുടെ മേലുള്ള ലെവിയുടെ കടബാധ്യത ഭാരമാകാതിരിക്കുക, തൊഴിലാളികളുടെ മുന്നോട്ടുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങൾക്കിടയിൽ തൊഴിൽകൈമാറ്റ നടപടിക്രമങ്ങൾ എളുപ്പമാക്കുക, ആകർഷകമായ തൊഴിൽവിപണി സൃഷ്ടിക്കുക എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
തൊഴിൽ മേഖലയിലെ എല്ലാ സേവനങ്ങളും ഏകീകൃതമാക്കി ആളുകൾക്ക് എളുപ്പത്തിൽ ഉപയോഗപ്പെടുത്താൻ പ്രാപ്‌തമാക്കുന്നതിന് വേണ്ടിയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ക്വിവ പ്ലാറ്റ്ഫോം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.