സൗ​ദി​യി​ൽ കു​ട്ടി​ക​ൾ​ക്ക് പി​യാ​നോ പ​രി​ശീ​ല​ന​ത്തി​ന് പ​ദ്ധ​തി

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ പി​യാ​നോ പ​രി​ശീ​ല​ന​ത്തി​ന്​ പ​ദ്ധ​തി. അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കു​ട്ടി​ക​ളെ പി​യാ​നോ പ​ഠി​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ങ്ങു​ന്ന​ത്.ദ ​റീ​ജ​ൻ​സ് ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ഒ​ക്ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​ത്.

'ത​ഖി​ഫ്' എ​ന്ന സ്ഥാ​പ​ന​മാ​ണ്​ സം​ഗീ​ത പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സൊ​സൈ​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​മെ​ന്ന് പ​രി​ശീ​ല​ന വി​ഭാ​ഗം മേ​ധാ​വി ലാ​മ സാ​ദ് പ​റ​ഞ്ഞു.എ​ല്ലാ ആ​ഴ്​​ച​യി​ലും വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഒ​ക്ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ ക്ലാ​സ് ന​ട​ക്കു​ക.ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ബു​റൈ​ദ​യി​ലെ കാ​ര്യാ​ല​യ​ത്തി​ലെ ത​ഖി​ഫ് ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.