ജിദ്ദ: പ്രവാസം മതിയാക്കി മടങ്ങുന്ന പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) സജീവ അംഗം തോമസ് ചെറിയാൻ പഴകുളത്തിന് സംഘടന യാത്രയയപ്പ് നൽകി. 36 വർഷക്കാലം ജിദ്ദയിലെ റാബിയ ലാൻഡ് സ്കേപ്പിങ് കമ്പനിയിൽ സേവനമനുഷ്ഠിച്ചതിനു ശേഷമാണ് ഇദ്ദേഹം മടങ്ങുന്നത്.
പ്രസിഡന്റ് അലി തേക്ക് തോട് ഉപഹാരം കൈമാറി. ജയൻ നായർ പ്രക്കാനം, ജോർജ് വർഗീസ് പന്തളം, ജോസഫ് വർഗീസ് വടശേരിക്കര, സന്തോഷ് കടമ്മനിട്ട, മനു പ്രസാദ് ആറന്മുള, വർഗീസ് ഡാനിയേൽ, എബി ചെറിയാൻ മാത്തൂർ, ബിജു ഡാനിയേൽ കോന്നി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.