ദമ്മാം: കേരളത്തിൽ പ്ലസ് ടു സീറ്റുകൾ വർധിപ്പിക്കണമെന്നും പ്രവാസി വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പ് വരുത്തണമെന്നും ദമ്മാമിലെ ഗ്ലോബൽ പ്രവാസി കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രവാസ ലോകത്തു നിന്ന് തിരിച്ചെത്തിയ ആയിരക്കണക്കിന് വിദ്യാർഥികളും മുഴവൻ വിഷയങ്ങൾക്കും എ-പ്ലസ് നേടിയ ഇതര സംസ്ഥാനത്തെ ഹോസ്റ്റലുകളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളും അടക്കം പതിനായിരങ്ങൾ പ്ലസ് ടു സീറ്റിനായി അലയേണ്ടി വരുന്ന സാഹചര്യം അപലപനീയമാണ്. വേണ്ടത്ര സൗകര്യങ്ങളും മികച്ച ട്രാക്ക് റെക്കോഡും ഉള്ള സർക്കാർ - സ്വകാര്യ സ്കൂളുകൾക്ക് പ്ലസ് ടു കോഴ്സുകൾ അനുവദിക്കണം.
തൊഴിൽ രഹിതരായി കഴിയുന്ന നൂറുകണക്കിന് അധ്യാപകർക്ക് കേരളത്തിൽ തന്നെ ജോലി ലഭിക്കുന്നതിനും ഇതുവഴി കഴിയും. ഇതര ജില്ലകളിൽ പഠിക്കേണ്ടി വന്ന കുട്ടികൾക്ക് അവരവരുടെ നാട്ടിൽ സീറ്റുകൾ കിട്ടാത്ത സാഹചര്യം നില നിൽക്കുന്നു.
വിഷയത്തിൽ വിദ്യാർഥി യുവജന സംഘടനകളും പ്രവാസി കൂട്ടായ്മകളും സമ്മർദം ശക്തമാക്കണമെന്ന് ഗ്ലോബൽ വിങ് അഭ്യർഥിച്ചു. ചെയർമാൻ അഷ്റഫ് കുറ്റിയിൽ അധ്യക്ഷത വഹിച്ചു.
കെ.വി.എം. ഹനീഫ ബഹ്റൈൻ, അജി കടേശേരിൽ, അനീഷ് കോട്ടപ്പുറം, അബ്ദുറഹ്മാൻ കരീപ്പീടികയിൽ, ഷഫീഖ് കണ്ടല്ലൂർ, അബ്ദുൽ കബീർ അൻവരി എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ മന്ത്രി, എം.എൽ.എമാർ എന്നിവർക്ക് ഇതുന്നയിച്ചു നിവേദനം നൽകുമെന്ന് ഗ്ലോബൽ പ്രവാസി വിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.