റിയാദ്: സൗദി അറേബ്യയുടെ 90ാമത് ദേശീയ ദിനം പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. സമൂഹിക അകലം പാലിച്ച് ബത്ഹയിലെ അപ്പോളോ ഡെമോറ ഹോട്ടൽ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ കൊടിമരത്തിൽ ദേശീയ പതാക ക്യാപ്റ്റൻ മുത്ലഖ് ഫൈഹാൻ അൽമുത്തൈരി ഉയർത്തി.
ആറ് കിലോ ഭാരമുള്ള കേക്കും മിഠായിയും പച്ച ലഡുവും വിതരണം ചെയ്തു. തുടർന്നു ഡെമോറോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പി.എം.എഫ് ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം ഉദ്ഘാടനം ചെയ്തു. കോഒാഡിനേറ്റർ മുജീബ് കായംകുളം അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ഷാജഹാൻ ചാവക്കാട് ആമുഖ പ്രസംഗം നടത്തി. ക്യാപ്റ്റൻ മുത്ലഖ് ഫൈഹാൻ അൽമുത്തൈരി, അബു ഹാലി അൽശംരി എന്നിവർ മുഖ്യാതിഥികളായിരുന്നു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.
ശിഹാബ് കൊട്ടുകാട്, അലവികുട്ടി ഒളവട്ടൂർ, ഷാജി സോണ, നൗഷാദ് വെട്ടിയാർ, നൗഷാദ്, നവാസ് കണ്ണൂർ, റഫീഖ് തങ്ങൾ, നൗഫൽ, സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, സന്തോഷ് മതിലകം, സലിം വാലില്ലാപ്പുഴ, അസ്ലം പാലത്ത്, റസൽ, എ.കെ.ടി. അലി, ടിമ്മി ജോയ്കുട്ടി, പ്രേമൻ ബാബു എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നസീർ തൈക്കണ്ടി, മുഹമ്മദ് സിയാദ്, റഉൗഫ് ആലപ്പിടിയൻ, ആച്ചി നാസർ, ജിജി ബിനു, സിമി ജോൺസൺ, സഗീർ, അലിം, സുബൈർ, ഷാഹിന അബ്ദുൽ അസീസ്, സാബു, റയീസ്, മെൽബൻ, ഹൈഫ മെഹ്റിൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ജനറൽ സെക്രട്ടറി ജിബിൻ സമദ് കൊച്ചി സ്വാഗതവും ട്രഷറർ ബിനു കെ. തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.