റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് കമ്മിറ്റി പുതുവർഷ കലണ്ടർ പ്രകാശനവും ‘ഇൻസൈറ്റ് ടോക്കും’ സംഘടിപ്പിച്ചു.
മലസ് താനൂർ റസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ ലോക കേരളസഭ പ്രതിനിധി ഇബ്രാഹിം സുബ്ഹാൻ ‘സെറ്റ് യുവർ വിഷൻ-2025’ എന്ന ഇൻസൈറ്റ് ടോക്കിന് നേതൃത്വം നൽകി. രക്ഷാധികാരി കെ.ടി. അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഉപദേശക സമിതി ചെയര്മാൻ സലീം കളക്കര കലണ്ടർ പ്രകാശനം ചെയ്തു. രക്ഷാധികാരി കിളിയിൽ ബക്കർ ഏറ്റുവാങ്ങി. പ്രസിഡൻറ് അൻസാർ നെയ്തല്ലൂർ അധ്യക്ഷത വഹിച്ചു. കമ്മിറ്റി പുറത്തിറക്കുന്ന മാഗസിന്റെ കവർ പേജ് മാഗസിൻ ചീഫ് എഡിറ്റർ ഫസലു കൊട്ടിലുങ്ങൽ മുഖ്യാതിഥി ഇബ്രാഹിം സുബ്ഹാന് നൽകി പ്രകാശനം ചെയ്തു.
അതിഥികൾക്കുള്ള സ്നേഹോപഹാരം ജനസേവനം കൺവീനർ റസാഖ് പുറങ്ങ്, സെക്രട്ടറി പി.വി. ഫാജിസ് എന്നിവർ നൽകി. കലണ്ടർ ഡിസൈൻ മത്സരവിജയിയെ ജനസേവനം കൺവീനർ വി. അഷ്കർ പ്രഖ്യാപിച്ചു. ലക്കി ഡ്രോ നറുക്കെടുപ്പിന് ഐ.ടി ചെയർമാൻ സംറൂദ് അയിങ്കലം നേതൃതം നൽകി.
വൈസ് പ്രസിഡന്റ്അസ്ലം കളക്കര ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും ട്രഷറർ ഷമീർ മേഘ നന്ദിയും പറഞ്ഞു. ജനസേവനം ചെയർമാൻ എം.എ. ഖാദർ, വനിതാകമ്മിറ്റി പ്രസിഡൻറ് സമീറ ഷമീർ, വൈസ് പ്രസിഡൻറ് സുഹൈൽ മഖ്ദൂം, സെക്രട്ടറി ആഷിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു. മുക്താർ പുറങ്, മുജീബ് പള്ളിക്കര, സാഫിർ പൊന്നാനി, മുഫാഷിർ കുഴിമന, ഹകീം, ജാഫർ വെളിയംകോട്, റഷ റസാഖ്, റഷ സുഹൈൽ, ഷിഫാലിൻ സംറൂദ്, ഷഫ്ന മുഫാഷർ, സഫീറ ആഷിഫ്, അർജീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.