റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി സൗദി അറേബ്യയുടെ 93ാമത് ദേശീയ ദിനാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു.റിയാദിലെ വിവിധ സംഘടന പ്രതിനിധികളടക്കം നൂറുകണക്കിനാളുകൾ സംബന്ധിച്ചു. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം നടന്ന സാംസ്കാരിക സമ്മേളനം കോട്ടയം പ്രവാസി അസോസിയേഷൻ ചെയർമാൻ ഡേവിഡ് ലൂക്ക് ഉദ്ഘാടനം ചെയ്തു.
സുഷമ ഷാൻ ഓണസന്ദേശം നൽകി. മലയാള സിനിമ പിന്നണി ഗായകൻ നസീർ മിന്നലെ മുഖ്യാതിഥിയായിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ, സുലൈമാൻ വിഴിഞ്ഞം, സജീവ് കായംകുളം, സൈഫ് കൂട്ടുങ്കൽ, അജേഷ് ഓലകെട്ടി, ജലീൽ ആലപ്പുഴ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, ഷിബു ഉസ്മാൻ, ബഷീർ കോട്ടയം, മുജീബ് കായംകുളം, റിയാസ് വണ്ടൂർ, ബിനു തോമസ്, ബോണി ജോയ്, നിഖില സമീർ, റഷീദ് കായംകുളം, ആരിഫ് ചാവക്കാട്, സലിം അർത്തിയിൽ, യൂനുസ് ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു.
പുഷ്പരാജ്, ശിഹാബ് കോട്ടുകാട്, നിഹാസ് പാനൂർ, നിഷാദ് തിരുവനന്തപുരം, ഖാൻ പത്തനാപുരം, നൗഷാദ് ചിറ്റാർ, നബീൽ ഇംപെക്സ് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന കലാകായിക മത്സരങ്ങൾക്ക് സലിം വാലില്ലാപ്പുഴ, നിസാം കായംകുളം, സുരേന്ദ്രബാബു, സിയാദ് വർക്കല, സഫീർ തലാപ്പിൽ, നാസർ പൂവാർ, രാധൻ പാലത്ത്, റഫീഖ് വെട്ടിയാർ, നസീർ തൈക്കണ്ടി, സമീർ റോയ്ബാക്, കെ.ജെ. റഷീദ്, ശ്യാം വിളക്കുപാറ, നൗഷാദ് യാക്കൂബ്, ജെറിൻ, ഷമീർ കല്ലിങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റസ്സൽ മഠത്തിപറമ്പിൽ സ്വാഗതവും ട്രഷറർ പ്രെഡിൻ അലക്സ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.