മക്ക: പ്രവാസി ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് പ്രവാസി വെൽഫെയർ ഫോറവും വിവിധ രാജ്യങ്ങളിലെ പ്രവാസി ഘടകങ്ങളും സംയുക്തമായി നാളെ സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭ വെർച്വൽ റാലിയോടനുബന്ധിച്ച് പ്രവാസി സാംസ്ക്കാരിക വേദി മക്ക സൂം ടോക്ക് സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്‍റ് ഉമറുൽ ഫാറൂഖ് പാലോട് വിഷയാവതരണം നടത്തി.
മുഖ്യധാരാ പാർട്ടികൾ പ്രവാസികളോട് ബാഹ്യമായി അനുഭാവം ഭാവിക്കുമ്പോഴും പ്രയോഗതലത്തിൽ തീർത്തും അലംഭാവം കാണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് കാരണം പ്രവാസികൾ അനുഭവിക്കുന്ന പ്രതിസന്ധികളെ ഭരണകൂടങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി മക്ക പ്രസിഡന്‍റ് സഫീർ അലി മഞ്ചേരി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി മക്ക പ്രസിഡന്‍റ് ഷാനിയാസ് കുന്നിക്കോട്, ത്വാഇഫ് പ്രവാസി പ്രതിനിധി അൻസാരി ഹനീഫ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബുഷൈർ പാപ്പിനിപ്പാറ സ്വാഗതവും നാസിമുദ്ദീൻ തിരുവനന്തപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.