ജിദ്ദ: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് പ്രവാസി സാംസ്കാരികവേദി ജിദ്ദ സനാഇയ്യ യൂനിറ്റ് സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു. മേഖല പ്രസിഡൻറ് ഷഫീഖ് മേലാറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് നിസാർ ബേപ്പൂർ അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി അംഗം സാബു വെള്ളാരപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. പാഠപുസ്തകങ്ങളിൽ നിന്നു പോലും മതേതരത്വവും ജനാധിപത്യവും ഇല്ലായ്മ ചെയ്യുന്ന പുതിയ കാലത്ത് നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ ഇന്ത്യയെ തിരിച്ചുപിടിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രനായകന്മാർ ലക്ഷ്യം വെച്ച യഥാർഥ ഇന്ത്യയെ തിരിച്ചുപിടിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാത്വിമ റഷ, ഫാത്വിമ അബ്ദുൽ ഖാദർ, അഷ്റഫ് മോങ്ങം, വഹാബ്, ജംഷീർ, ഫക്രു എന്നിവർ ഗാനം ആലപിച്ചു. ഹാരിസ് കണ്ണൂർ പരിപാടി നിയന്ത്രിച്ചു. തീർഥ സ്വാഗതഗാനം ആലപിച്ചു. അബ്ദുൽ വഹാബ് സ്വാഗതവും ബഷീർ തിരൂർ നന്ദിയും പറഞ്ഞു. ജുനേഷ് നിലമ്പൂർ സാങ്കേതിക സഹായം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.