റിയാദ്: നിക്ഷേപ രംഗത്ത് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ദ്രുതഗതിയിൽ പരിഹാരം കാണുന്നതിന് സംസ്ഥാന, കേന്ദ്ര സർക്കാറുകൾ തയാറാകണമെന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. നിക്ഷേപകരെ ദ്രോഹിക്കുന്നതിൽ നിന്ന് മാറി അവരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി സർക്കാറുകൾ മുന്നോട്ട് വരണമെന്നും സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ബത്ഹയിലെ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. റഫീഖ് മഞ്ചേരി അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഒഴിവുവന്ന ജില്ല പ്രസിഡൻറ് സ്ഥാനത്തേക്ക് മുഹമ്മദ് ടി. വേങ്ങരയെയും ട്രഷറർ സ്ഥാനത്തേക്ക് കുഞ്ഞിപ്പ തവനൂരിനെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന കൗൺസിൽ മീറ്റിൽ ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി യൂനുസ് കൈതക്കോടൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വെൽഫെയർ വിങ് പ്രവർത്തന റിപ്പോർട്ട് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ജലീൽ തിരൂർ, ഉസ്മാനലി പാലത്തിങ്ങൽ എന്നിവർ സംസാരിച്ചു. മുനീർ വാഴക്കാട്, ലത്തീഫ് താനാളൂർ, ഷംസു പൊന്നാനി, അഷ്റഫ് കൽപകഞ്ചേരി, യൂനുസ് സലിം താഴേക്കോട്, ശരീഫ് അരീക്കോട് എന്നിവർ നേതൃത്വം നൽകി. മുസമ്മിൽ തങ്ങൾ ഖിറാഅത്ത് നിർവഹിച്ചു. സെക്രട്ടറി അഷ്റഫ് മോയൻ സ്വാഗതവും ഹമീദ് ക്ലാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.