ജിദ്ദ: 'ഗ്രീൻ സൗദി' സംരംഭത്തിെൻറ ആദ്യ പാക്കേജിന് തുടക്കം. കിരീടാവകാശിയും ഗ്രീൻ സൗദി അറേബ്യയുടെ സുപ്രീം കമ്മിറ്റി ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഗ്രീൻ സൗദി ഇനിഷ്യേറ്റിവ് ഫോറം ആദ്യപതിപ്പ് ഉദ്ഘാടനവേളയിൽ പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് പുതിയ പരിസ്ഥിതി സംരംഭങ്ങൾ ആരംഭിക്കുമെന്നും പരിസ്ഥിതി, കാലാവസ്ഥ ആഘാതങ്ങൾ തടയാൻ 'സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്' 'മിഡിൽ ഇൗസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ്'എന്നീ രണ്ട് ഭീമൻ പദ്ധതികൾ നടപ്പാക്കുമെന്നും ഏതാനും മാസങ്ങൾക്കുമുമ്പ് കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. അതിെൻറ തുടർച്ചയായാണിത്.
പരിസ്ഥിതി സംരക്ഷിക്കാനും കാലാവസ്ഥ വ്യതിയാനത്തിെൻറ വെല്ലുവിളികൾ നേരിടാനുമുള്ള റോഡ് മാപ്പാകാനുള്ള ഗ്രീൻ സൗദിയുടെ ആദ്യപാക്കേജ് ആരംഭിച്ചതായി ഗ്രീൻ സൗദി ഇനിഷ്യേറ്റിവ് ഫോറത്തിെൻറ ഉദ്ഘാടന പ്രസംഗത്തിൽ കിരീടാവകാശി പറഞ്ഞു. ഗ്രീൻ സൗദി സംരംഭത്തിെൻറ മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യും. 2030 ആകുമ്പോഴേക്കും പ്രതിവർഷം 278 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുന്ന സംരംഭം ഉൗർജ മേഖലയിൽ രാജ്യം ആരംഭിച്ചിട്ടുണ്ടെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് രാജ്യം പ്രഖ്യാപിച്ച ലക്ഷ്യങ്ങളുടെ ഇരട്ടിയിലധികം കുറവിനെ ഇത് പ്രതിനിധാനംചെയ്യുന്നു. 450 ദശലക്ഷത്തിലധികം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക, എട്ട് ദശലക്ഷം ഹെക്ടർ നശിച്ച ഭൂമിയുടെ പുനരധിവാസം, പുതിയ സംരക്ഷിത പ്രദേശങ്ങൾ ഒരുക്കുക എന്നിവക്കും തുടക്കമായിട്ടുണ്ട്. റിയാദിനെ ലോകത്തിലെ സുസ്ഥിരവും ഏറ്റവും കൂടുതൽ മരങ്ങളുമുള്ള നഗരങ്ങളിലൊന്നാക്കി മാറ്റാനുള്ള തീരുമാനം കിരീടാവകാശി രാജകുമാരൻ ഉൗന്നിപ്പറഞ്ഞു.
വേൾഡ് ഓഷ്യൻസ് യൂനിയൻ, സമുദ്രങ്ങളിലും ബീച്ചുകളിലും പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാനുള്ള സഖ്യം, കാലാവസ്ഥ പ്രവർത്തനത്തിനുള്ള കായിക ഉടമ്പടി എന്നിവയിലേക്ക് രാജ്യം ചേരാൻ ഉദ്ദേശിക്കുന്നു. ടൂറിസം സുസ്ഥിരതക്കായി ആഗോള കേന്ദ്രം, കടലുകളും സമുദ്രങ്ങളും പര്യവേക്ഷണം ചെയ്യാനായി സംഘടന എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. സർക്കിൾ കാർബൺ ഇക്കണോമി സമീപനത്തിലൂടെ 2060ൽ പൂജ്യം ന്യൂട്രിലിറ്റിയിൽ എത്തുക എന്നതാണ് സൗദി അറേബ്യയുടെ ലക്ഷ്യമെന്ന് കിരീടാവകാശിയും പ്രഖ്യാപിച്ചു. സംരംഭങ്ങളുടെ ആദ്യ പാക്കേജ് 700 ബില്യൺ റിയാൽ മൂല്യമുള്ള നിക്ഷേപങ്ങളെ പ്രതിനിധാനം ചെയ്യുന്നതാണ്. വിഷൻ 2030 അനുസരിച്ച് ഹരിത സമ്പദ്വ്യവസ്ഥയുടെ വികസനത്തിനും ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വകാര്യമേഖലക്ക് വലിയ നിക്ഷേപാവസരങ്ങൾ നൽകാനും ഇത് സംഭാവന ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.