ജിദ്ദ: നവോദയ ശറഫിയ ഏരിയ കൺവെൻഷൻ പുഷ്പൻ നഗറിൽ നടന്നു. നവോദയ ജിദ്ദ പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഏരിയ ആക്റ്റിങ് പ്രസിഡൻറ് റിയാസ് കരാപ്പറമ്പ് അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ പ്രവർത്തന റിപ്പോർട്ടും രക്ഷാധിക്കാരി ഫിറോസ് മുഴുപ്പിലങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. അനസ് കൂരാട് രക്തസാക്ഷി പ്രമേയവും, പി.സി അയൂബ്ബ് അനുശോചന പ്രമേയവും ഷീബ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ നടത്തുന്ന കാവിവൽക്കരണത്തിനെതിരെയുള്ള പ്രമേയം ഐക്യകണ്ഡേന അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി അനസ് ബാവ, കമ്മിറ്റി അംഗങ്ങളായ മുജീബ് പൂന്താനം, നൗഷാദ് ബാബു, സലാം മമ്പാട്, റഫീഖ് പത്തനാപുരം, സാബു മമ്പാട് എന്നിവർ സംസാരിച്ചു. ബിനു സ്വാഗതവും നൂറുന്നീസ നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.