ജിദ്ദ: കല്യാണമണ്ഡപത്തിലും പാർട്ടിഹാളിലും ഒാഡിറ്റോറിയത്തിലും നടക്കുന്ന ആളുകൾ ഒരുമിച്ചുകൂടുന്ന പരിപാടികൾക്ക് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് സൗദി മുനിസിപ്പൽ-ഗ്രാമ- ഭവന മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടർന്ന് മുൻകരുതൽ നടപടിയെന്നോണമാണ് ഇത്തരം സ്ഥലങ്ങളിലെ സാമൂഹിക പരിപാടികൾക്ക് വിലേക്കർപ്പെടുത്താൻ മന്ത്രാലയം തീരുമാനിച്ചത്. വിലക്ക് തുടരും.
കോവിഡ് കുത്തിവെപ്പ് രണ്ടാം ഡോസ് നൽകുന്നത് പൂർത്തിയാകാത്തതാണ് നിയന്ത്രണം നീക്കാതിരിക്കാനുള്ള ഒരു കാരണം.കോവിഡ് വ്യാപനം ലഘൂകരിക്കാനും പരിമിതപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗവുമാണ്. വലിയ സാമൂഹിക പരിപാടികളെ തുടർന്ന് കോവിഡ് വ്യാപന തോത് കൂടുന്നതും വൈറസ് വകഭേദങ്ങളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. പ്രായംകൂടിയവർക്ക് രോഗപ്പകർച്ചക്കുള്ള സാധ്യത കൂടുതലാണ്.
വലിയ സംഗമങ്ങൾ നടക്കുകയാണെങ്കിൽ വൈറസ് അതിവേഗം പടരാൻ കാരണമാകും. അതോടൊപ്പം വലിയ സംഗമങ്ങളിൽ എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടോ, സാമൂഹിക അകലം പാലിച്ചിട്ടുണ്ടോ തുടങ്ങിയ മുൻകരുതൽ നടപടികൾ നിരീക്ഷിക്കലെല്ലാം പ്രയാസമാകുമെന്നതിനാലാണ് വലിയ സംഗമങ്ങൾക്കുള്ള നിരോധനം തുടരുന്നതെന്ന് മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.