അമീർ സുൽത്താൻ ബിൻ സൽമാന് ‘പേഴ്​സൺ ഒഫ്​ ദി ടൂറിസം’ പുരസ്​കാരം

ജിദ്ദ: 2017ലെ ‘പേഴ്സൺ ഒഫ് ദി ടൂറിസം’ പുരസ്കാരത്തിന് അമീർ സുൽത്താൻ ബിൻ സൽമാനെ തെരഞ്ഞെടുത്തതായി വേൾഡ് ടൂറിസം ഓർഗനൈശേഷൻ ജനറൽ സെക്രട്ടറി ത്വാലിബ് റിഫാഇ പറഞ്ഞു. സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കും. സൗദി ടൂറിസം വികസന രംഗത്ത് ചെയ്ത സേവനങ്ങൾ പരിഗണിച്ചാണ് അമീർ സുൽത്താൻ ബിൻ സൽമാനെ  ടൂറിസംപേഴ്സണാലിറ്റിയായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 പ്രാദേശികമായ കാഴ്ചപ്പാടുകൾ മാറ്റി കുറഞ്ഞ കാലത്തിനുള്ളിൽ സൗദി ടൂറിസത്തിന് വ്യക്തമായ പദ്ധതി സമർപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ടൂറിസം വികസന മേഖലയിൽ സമൂഹത്തെ പങ്കാളിയാക്കാനും രാജ്യത്തിനും ജനങ്ങൾക്കും മുതൽകൂട്ടാകാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.