റിയാദ്: ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷെൻറ നേതൃത്വത്തിൽ നടത്തുന്ന 'അറിവിെൻറ ജാലകം തുറന്ന് ഇവ'എന്ന ഓൺലൈൻ ക്വിസ് മത്സരത്തിെൻറ മൂന്നാം ഘട്ട വിജയികൾക്ക് സമ്മാന വിതരണം ബത്ഹയിലെ ഖസർ ഹൈപർമാർക്കറ്റിൽ വെച്ച്നടന്നു.
ജൂൺ മാസത്തിൽ ആരംഭിച്ച ക്വിസ് മത്സരം ഇപ്പോൾ അഞ്ചാം ഘട്ടത്തിലെത്തിയിരിക്കുന്നു. ആഗസ്റ്റ് മാസത്തിലെ വിജയികളായ റീനാ സിജു, ആസിഫ് ഇഖ്ബാൽ, സജാദ് സലിം, ടി.എൻ.ആർ. നായർ, മുഹമ്മദ് ഷാഫി, രാജേഷ് കമലാകരൻ എന്നിവർക്കുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ഖസർ ഹൈപർമാർക്കറ്റ് ഡയറക്ടർമാരായ ജാഫർ, ഫുവാദ് എന്നിവർ സമ്മാനങ്ങൾ വിജയികൾക്ക് കൈമാറി. ക്വിസ് മാസ്റ്റർ മുഹമ്മദ് മൂസ സ്വാഗതവും പ്രസിഡൻറ് ശരത് സ്വാമിനാഥൻ നന്ദിയും പറഞ്ഞു.
സെക്രട്ടറി സിജു പീറ്റർ, വി.ജെ. നസ്റുദ്ദീൻ, സാജിദ് ആലപ്പുഴ, സൈഫുദ്ദീൻ വിളക്കേഴം, ശിഹാബ് പോളക്കുളം, ഹാഷിം ചിയാൻവെളി, രാജേഷ് കമലധരൻ, ടി.എൻ.ആർ. നായർ, ആനന്ദം, നിഖിൽ മോഹൻ, രാഗേന്ദു, രാജൻ കാരിച്ചാൽ, സെബാസ്റ്റ്യൻ അബ്ദുൽ അസീസ്, സഹീർ, ധന്യാശരത്, റീന സിജു, ആസിഫ് ഇഖ്ബാൽ, യൂനുസ് ചെങ്കിളിൽ, അബ്ദുൽ ജബ്ബാർ, അമാനുല്ല മുഹമ്മദ് എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.