ജുബൈൽ: പ്രവാചകനെയും കുടുംബത്തെയും അധിക്ഷേപിച്ച് വിശ്വാസി സമൂഹത്തിന്റെ മനസ്സ് വ്രണപ്പെടുത്തിയ സംഭവം കേന്ദ്രസർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ച സർക്കാർ അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനും തയാറാകണം. മതവിദ്വേഷമുണ്ടാക്കുന്ന പ്രസ്താവനകളും മതങ്ങളെ അപഹസിക്കുന്ന നീക്കങ്ങളും ശക്തമായി നേരിടണം. ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യത്ത് ഏറ്റവും വലിയ മതന്യൂനപക്ഷങ്ങളും നിഷ്പക്ഷമതികളും സ്നേഹിക്കുന്ന അന്ത്യപ്രവാചകനെ പരിഹസിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ലോകരാജ്യങ്ങളുമായി ഊഷ്മളബന്ധം പുലർത്തുന്ന ഇന്ത്യയുടെ യശസ്സ് തകർക്കാൻ മാത്രമേ ഇത്തരം അവിവേകം കാരണമാവുകയുള്ളൂ. ഇന്ത്യ ഏറ്റവും കൂടുതൽ മതസ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന രാജ്യമാണെന്ന് പ്രായോഗികമായി ബോധ്യപ്പെടുത്താൻ പ്രധാനമന്ത്രിതന്നെ മുൻകൈ എടുക്കണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ പമേയത്തൂർ, ജനറൽ സെക്രട്ടറി അബ്ബാസ് ചെമ്പൻ, ഓർഗനൈസിങ് സെക്രട്ടറി ഹബീബ് റഹ്മാൻ മേലേവീട്ടിൽ, ട്രഷറർ ഡോ. മുഹമ്മദ് ഫാറൂഖ് എന്നിവർ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.