സൗ​ദി പൊ​തു​സു​ര​ക്ഷാ വ​കു​പ്പി​​ന്റെ റി​യാ​ദി​ലെ പു​തി​യ ഓ​ഫീ​സ്​ കെ​ട്ടി​ട​ത്തി​​ന്റെ ഉ​ദ്​​ഘാ​ട​നം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സുഊ​ദ്​ നി​ർ​വ​ഹി​ക്കു​ന്നു

പൊ​തു​സു​ര​ക്ഷാ വ​കു​പ്പി​ന്​​​ റി​യാ​ദി​ൽ പു​തി​യ ഓ​ഫി​സ്​

റി​യാ​ദ്​: സൗ​ദി പൊ​തു​സു​ര​ക്ഷാ വ​കു​പ്പ്​ റി​യാ​ദി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ുഊ​ദ്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം മ​ന്ത്രി കെ​ട്ടി​ട​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, സം​യോ​ജി​ത തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ട്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​ത​യും വി​ല​യി​രു​ത്തി. പൊ​തു​സു​ര​ക്ഷ ഇ​ന്നൊ​വേ​ഷ​ൻ കേ​ന്ദ്രം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് കേ​ന്ദ്രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി ന​ട​ത്തി.

ഇ​വ ര​ണ്ടും ഫീ​ൽ​ഡും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​ത് തു​ട​രു​ന്ന​തി​നും സു​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സു​ര​ക്ഷ​യും ഭ​ര​ണ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ മി​ക​വ് വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ്.

അ​ബ്ഷി​ർ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ ആ​റ്​ പു​തി​യ സേ​വ​ന​ങ്ങ​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രി ആ​രം​ഭി​ച്ചു. അ​വ​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ചെ​റു അ​പ​ക​ട ര​ജി​സ്ട്രേ​ഷ​ൻ സേ​വ​നം, ട്രാ​ഫി​ക് ലൈ​സ​ൻ​സ് പ്രി​ന്റി​ങ്​ എ​ന്നി​വ​യാ​ണ്​.

അ​ബ്​​ഷി​റി​ലെ പു​തി​യ സേ​വ​ന​ങ്ങ​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ളും ഡി​ജി​റ്റ​ൽ സൊ​ല്യൂ​ഷ​നു​ക​ളും ന​ൽ​കു​ന്ന​തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ ഓ​ട്ടോ​മേ​റ്റ് ചെ​യ്യാ​നു​ള്ള പൊ​തു​സു​ര​ക്ഷ വ​കു​പ്പി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്.

എ​യ​ർ ആ​യു​ധ​ങ്ങ​ൾ​ക്കു​ള്ള ഡി​ജി​റ്റ​ൽ ലൈ​സ​ൻ​സ്, അ​പ​ക​ട റി​പ്പോ​ർ​ട്ട്, വാ​ഹ​ന ഡാ​റ്റ റി​പ്പോ​ർ​ട്ട്, ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് റി​പ്പോ​ർ​ട്ട് എ​ന്നി​വ​യും പു​തി​യ സേ​വ​ന​ത്തി​ലു​ൾ​പ്പെ​ടും.

Tags:    
News Summary - Public Security Department to open new office in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.