ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ ഏഴാം കേന്ദ്രസമ്മേളനത്തിന് മുന്നോടിയായി ശാര സനാഇയ യൂനിറ്റ് സമ്മേളനം നടന്നു. ബുറൈദയിൽ കെ.പി.എ.സി ലളിത നഗറിൽ നടന്ന സമ്മേളനം കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേന്ദ്ര കമ്മിറ്റി ട്രഷററുമായ ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. ഷൈബു കൊല്ലം അധ്യക്ഷത വഹിച്ചു. പ്രമോദ് കോഴിക്കോട് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. അശോകൻ കേടാകുളം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ബാസ് പെരുമ്പാവൂർ രക്തസാക്ഷി പ്രമേയവും സജീവൻ നടുവണ്ണൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂനിറ്റ് ഭാരവാഹികളായി അശോകൻ കെടാകുളം (പ്രസി.), സജീവൻ നടുവണ്ണൂർ (സെക്ര.), സുഭാഷ് കുട്ടനാട് (ട്രഷ.), വേലായുധൻ പട്ടാമ്പി (വൈ.പ്രസി.), ബാപ്പൂട്ടി നിലമ്പൂർ (ജോ.സെക്ര.), ഷൈബു കൊല്ലം (ജീവകാരുണ്യ കൺ.), ഷാജഹാൻ കൊന്നക്കാട് (ജോ.കൺ.) എന്നിവരെ തെരഞ്ഞെടുത്തു.സുഭാഷ് കുട്ടനാട് സ്വാഗതവും സജീവൻ നടുവണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.