ജിദ്ദ: ഇന്ത്യൻ പിൽഗ്രിംസ് വെൽെഫയർ ഫോറം സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ സുബൈർ പന്നിപ്പാറ ഇന്ത്യൻ കോൺസുലർ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിൽ നിന്നും സർട്ടിഫിക്കറ്റും സമ്മാനവും ഏറ്റുവാങ്ങി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്.
ജിദ്ദയിലെ ഹെസ്കോ കമ്പനിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്തിരുന്ന സുബൈർ ഇപ്പോൾ സ്വന്തമായി ബിസിനസ് നടത്തിവരികയാണ്. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ (മദീന റോഡ്) എക്സിക്യൂട്ടിവ് അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.