മദീന: വധശിക്ഷക്ക് വിധിച്ച് 18 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിനായി മദീനയിലെ സാമൂഹിക, സാംസ്കാരിക, മത, രാഷ്ട്രീയ, കലാ, കായിക രംഗത്തുള്ളവരെ ഉൾക്കൊള്ളിച്ച് റഹീം സഹായ സമിതി രൂപവത്കരിച്ചു. വധശിക്ഷയിൽ നിന്നൊഴിവാക്കാൻ ഏപ്രിൽ 16നകം മരണപ്പെട്ട സൗദി പൗരന്റെ കുടുംബം 15 മില്യൺ റിയാൽ (ഏകദേശം 34 കോടി രൂപ) ആണ് ആവശ്യപ്പെടുന്നത്. ഷരീഫ് കാസർക്കോടിന്റെ അധ്യക്ഷതയിൽ സംസം ഹോട്ടലിൽ ചേർന്ന യോഗം ജാഫർ എളമ്പിലാക്കോട് ഉദ്ഘാടനം ചെയ്തു.
സൈത് മൂന്നിയൂർ, മുനീർ പടിക്കൽ, നിസാർ കരുനാഗപ്പള്ളി, സമദ് പട്ടനിൽ, ഹിദായത്തുള്ള, ഹിഫുസുറഹ്മാൻ, നിസാം കൊല്ലം, കോയ സംസം, ഷുഹൂർ മഞ്ചേരി, ഗഫൂർ പട്ടാമ്പി എന്നിവർ സംസാരിച്ചു. റഹീം സഹായ സമിതിയിലേക്ക് മദീനയിൽ നിന്നുള്ള ആദ്യ സഹായം അഷറഫ് അഴിഞ്ഞിലത്തിൽ നിന്ന് നജീബ് പത്തനംതിട്ട ഏറ്റു വാങ്ങി. അഷ്റഫ് അഴിഞ്ഞിലം സ്വാഗതവും നജീബ് പത്തനംതിട്ട നന്ദിയും പറഞ്ഞു.
കമ്മിറ്റി ഭാരവാഹികൾ: സൈത് മൂന്നിയൂർ ചെയർമാൻ, നിസാർ കരുന്നാഗപ്പള്ളി (വൈസ് ചെയർ.), നജീബ് പത്തനംതിട്ട (ജന. കൺ.), അഷ്റഫ് ചൊക്ളി (ജോ. കൺ.), ഹിഫ്സുറഹ്മാൻ (ട്രഷ.). സുജായി മാന്നാർ, ഇബ്രാഹിം ഫൈസി, ജാഫർ കവാടൻ, ജലീൽ ഇരിട്ടി, അബ്ദുൽ മജീദ്, അജ്മൽ മുഴിക്കൽ, മൊയ്തീൻ സഖാഫി, റാഷിദ് ദാരിമി, നിസാർ മേപ്പയൂർ, അബ്ദുൽ ഗഫൂർ, നിസാർ, അബ്ബാസ്, അൽത്താഫ് കൂട്ടിലങ്ങാടി, അഷ്റഫ് തില്ലങ്കേരി, ഗഫൂർ പട്ടാമ്പി (അംഗങ്ങൾ). കൂടാതെ വിവിധ സംഘടനകളിലുൾപ്പെട്ട 25 അംഗങ്ങളെയും തെരഞ്ഞെടുത്തു. ൽ നിന്ന് നജീബ് പത്തനംതിട്ട ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.