റിയാദ്: സൗദി വോളിബാൾ ഫെഡറേഷൻ നടത്തിയ റമദാൻ സീസൺ വോളിബാൾ ചാമ്പ്യൻഷിപ് അമീറ നൂറ യൂനിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. അഞ്ചുസെറ്റ് നീണ്ടുനിന്ന കലാശപ്പോരാട്ടത്തിൽ അൽഹിലാൽ യൂത്ത് ടീമിനെ രണ്ടിനെതിരെ മൂന്നിന് കീഴടക്കിയാണ് സ്റ്റാർ റിയാദ് വോളിക്ലബ് കിരീടം ചൂടിയത്.
രണ്ട് ഇന്ത്യൻ ടീമുകളടക്കം സൗദിയിലെ പ്രമുഖരായ എട്ട് ക്ലബുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. നേരത്തേ നടന്ന സെമിയിൽ ഇന്ത്യൻ ടീമായ അറബ്കോയെയും ലെജൻഡിനെയും തോൽപിച്ചാണ് സ്റ്റാർ റിയാദും അൽഹിലാലും ഫൈനലിൽ പ്രവേശിച്ചത്.
സ്റ്റാർസ്, അൽഹിലാൽ, അറബ്കോ, ലെജൻഡ്, അമ്മാരിയ, നൂറ, ബാർകോഡ് ടീമുകൾ അണിനിരന്ന രണ്ട് ഗ്രൂപ്പുകൾ തമ്മിൽ നാലുദിവസങ്ങളായിട്ടായിരുന്നു മത്സരം. ഇരു ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാർ സെമിയിൽ മത്സരിച്ചു. സ്റ്റാർ റിയാദിലെ ജുനൈദ് ബെസ്റ്റ് അറ്റാക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
ട്രോഫിയും 500 റിയാലിെൻറ കാഷ് പ്രൈസുമാണ് സമ്മാനം. ഗസാൻ അൽബീഷി (അൽ ഹിലാൽ), സഈദ് അൽ കഅ്ബി (അൽ ഹിലാൽ), മുഹമ്മദ് ഈസ (അറബ്കോ), ഫുആദ് സഈദ് (അൽ ഹിലാൽ) എന്നിവർ മികച്ച കളിക്കാർക്കുള്ള കാഷ് പ്രൈസുകളും ട്രോഫിയും ഏറ്റുവാങ്ങി. സാംസ്കാരിക മന്ത്രാലയത്തിലെ മുഹമ്മദ് അൽ മുഖ്രിൻ, മുഹമ്മദ് ശജ്ഹ, സൗദി വോളിബാൾ ഫെഡറേഷൻ പ്രതിനിധികളായ നായിഫ് അൽ ഉബൈദ്, അഹ്-ലാം അൽ ഉമർ എന്നിവർ ട്രോഫി വിതരണവും സമ്മാനവിതരണവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.