പ്രവാസം മതിയാക്കി മടങ്ങുന്ന റഷീദ് മാങ്കായിക്ക് കൊണ്ടോട്ടി സെൻറർ ജിദ്ദയുടെ ഉപഹാരം സലീം മധുവായി നൽകുന്നു

റ​ഷീ​ദ് മാ​ങ്കാ​യി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: ര​ണ്ട​ര പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി റ​ഷീ​ദ് മാ​ങ്കാ​യി​ക്ക് കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​വും കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ​യു​ടെ സ്ഥാ​പ​ക​രി​ൽ പ്ര​മു​ഖ​നും നി​ല​വി​ൽ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. സൗ​ദി​യി​ലെ പ്ര​ശ​സ്ത ഫാ​ർ​മ​സി ക​മ്പ​നി​യാ​യ ന​ഹ്ദി ഗ്രൂ​പ്പി​ൽ റി​ട്ടേ​ൺ ഓ​ഫി​സ​റാ​യി​രി​ക്കെ​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സ​ലീം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി, ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ, എ.​ടി. ബാ​വ ത​ങ്ങ​ൾ, മൊ​യ്തീ​ൻ ക​ട​വ​ണ്ടി, റ​ഫീ​ഖ് മാ​ങ്കാ​യി, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, പി.​സി. അ​ബൂ​ബ​ക്ക​ർ, ക​രീം എ​ക്കാ​പ​റ​മ്പ്, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, ക​ബീ​ർ നീ​റാ​ട്, ജം​ഷി ക​ട​വ​ണ്ടി, എ.​ടി. ന​സ്റു, അ​ഷ്റ​ഫ് കൊ​ട്ടേ​ൽ​സ്, ജ​മാ​ൽ അ​ബ്​​ദു​ൽ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൂ​ഹ് ബീ​മാ​പ്പ​ള്ളി, മു​സ്ത​ഫ കു​ന്നും​പു​റം, ഖ​ദീ​ജ ബീ​ഗം, സാ​ജി​ദ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. റ​ഹ്​​മ​ത്ത​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും റ​ഷീ​ദ് മാ​ങ്കാ​യി ന​ന്ദി​യും പ​റ​ഞ്ഞു. ക​ബീ​ർ തു​റ​ക്ക​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.