ബുറൈദ: ഉനൈസയില്‍ ചൊവ്വാഴ്ച്ച മരിച്ച ആലപ്പുഴ, തൃക്കുന്നപ്പുഴ, പതിയങ്കര സ്വദേശി കടലിച്ചിറയില്‍ റഷീദിെൻറ (50) മൃതദേഹം ബുധനാഴ്ച്ച ഖബറടക്കി. 20 വര്‍ഷമായി ഉനൈസയിലെ ഖലീഫ പ്ലാസ്റ്റിക്ക് ആന്‍ഡ് സ്വീറ്റ്സ് എന്ന സ്ഥാപനത്തില്‍ സെയില്‍സ്മാനായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെ ഹൃദയ സ്തംഭനം സംഭവിച്ച് റോഡിൽ കുഴഞ്ഞുവീണാണ് മരണപ്പെട്ടത്.
ഉനൈസയില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു. ഭാര്യ ഹസീന, മക്കളായ മുഹമ്മദ് ഫര്‍ഹാന്‍ (10), മുഹമ്മദ് ഫാരിസ് (രണ്ട്) എന്നിവരെ നാട്ടിലേക്ക് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മൃതദേഹം ഖബറടക്കാനും മറ്റ് പ്രവർത്തനങ്ങൾക്കും ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തകരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും െഎ.സി.എഫ് പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.