കൂ​ടു​ത​ൽ ഉ​ണ​ർ​ന്നി​രി​ക്കേ​ണ്ട കാ​ലം

പ്ര​തീ​ക്ഷ​ക​ളു​ടെ​യും പ്ര​തി​ജ്ഞ​ക​ളു​ടെ​യും പു​തു​വ​ര്‍ഷം ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ക​ട​ന്നെ​ത്തി. മു​ൻ വ​ര്‍ഷ​ത്തെ ന​ല്ല അ​നു​ഭ​വ​ങ്ങ​ളെ മ​ന​സ്സി​ൽ നി​ല​നി​ര്‍ത്തി, മോ​ശ​മാ​യ​വ​യെ തു​ട​ച്ചു​നീ​ക്കാ​നാ​ണ് മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ ലോ​ക​ജ​ന​ത ശ്ര​മി​ക്കു​ന്ന​ത്. പു​തു​വ​ര്‍ഷ​ത്തി​ല്‍ പു​തി​യ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​വ​രും എ​ടു​ത്തി​ട്ട് പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​രു​മാ​യി​രി​ക്കും എ​ണ്ണ​ത്തി​ല്‍ കൂ​ടു​ത​ലും. എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ ഒ​ന്ന് ഉ​റ​ങ്ങി എ​ഴു​ന്നേ​ൽ​ക്കു​മ്പോ​ഴേ​ക്കും മ​റ​ന്നു പോ​കു​ന്ന​വ​രാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും.

ഈ ​പു​തു​വ​ർ​ഷം ആ​രം​ഭി​ക്കു​മ്പോ​ഴും ന​മ്മെ അ​ല​ട്ടു​ന്ന ഒ​രു​പാ​ടു ആ​ശ​ങ്ക​ക​ൾ ബാ​ക്കി​വെ​ച്ചാ​ണ് 2022 പ​ടി​യി​റ​ങ്ങു​ന്ന​ത്. അ​വ​യെ​ല്ലാം ത​ര​ണം ചെ​യ്​​ത്​ ന​മു​ക്ക് മു​ന്നേ​റാ​നും മി​ക​ച്ച ജീ​വി​ത​വി​ജ​യം നേ​ടി​യെ​ടു​ക്കാ​നും ക​ഴി​യ​ട്ടെ എ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്നു. കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി വീ​ണ്ടും ലോ​ക​ത്തി​ന്റെ പ​ല ഭാ​ഗ​ത്തും ഭീ​ക്ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണ് അ​തി​ൽ ഏ​റ്റ​വും ആ​ശ​ങ്ക​ജ​ന​കം. ഇ​നി​യും ഒ​രു ലോ​ക്‌​ഡൗ​ൺ അ​ല്ലെ​ങ്കി​ൽ ക്വാ​റ​ൻ​റീ​ൻ ഒ​ക്കെ ന​മ്മു​ക്ക് ആ​ലോ​ചി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത ഒ​ന്നാ​ണ്.

പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ ശാ​സ്​​ത്ര​ജ്ഞ​ന്മാ​ർ പ​ങ്കു​വെ​ക്കു​ന്ന​തും ആ​ശാ​വ​ഹ​മ​ല്ല. പ​ല​പ്പോ​ഴും ന​മ്മ​ൾ അ​റി​ഞ്ഞും അ​റി​യാ​തെ​യും ചെ​യ്യു​ന്ന പ്ര​കൃ​തി ചൂ​ഷ​ണം ന​മു​ക്ക് അ​ല്ലെ​ങ്കി​ൽ വ​രു​ന്ന ത​ല​മു​റ​ക്ക്​ ന​ൽ​കു​ന്ന ആ​ശ​ങ്ക ചെ​റു​ത​ല്ല. മ​ണ്ണി​നും വെ​ള്ള​ത്തി​നും തു​ട​ങ്ങി ന​മ്മു​ടെ ജീ​വ​നും എ​ന്തി​നേ​റെ ശു​ദ്ധ​വാ​യു​വി​നു​പോ​ലും ഇ​നി പ​ണം ന​ൽ​കേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​ത്.

ഭ​ക്ഷ​ണം ഇ​ന്നൊ​രു അ​ല​ങ്കാ​ര​മാ​ണ് പ​ല​ർ​ക്കും. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലും കൂ​ടു​ത​ൽ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി കാ​ണി​ക്കു​ന്ന​തി​നാ​ണ് ആ​ളു​ക​ൾ​ക്ക് താ​ൽ​പ​ര്യം. അ​ത്ര​യേ​റെ ഭ​ക്ഷ​ണം ന​മ്മ​ൾ പാ​ഴാ​ക്കു​ന്നു​ണ്ട്. ലോ​ക​ത്തു പ​ല​യി​ട​ത്തും ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന നി​ര​വ​ധി ജ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു​ള്ള വ​സ്തു​ത പ​ല​പ്പോ​ഴും നാം ​കാ​ണാ​തെ പോ​കു​ന്നു.

അ​തു​പോ​ലെ ജ​ലം അ​മൂ​ല്യ​മെ​ന്നു പ​റ​യു​ക​യ​ല്ലാ​തെ എ​ത്ര ആ​ളു​ക​ൾ അ​തു പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്നു​ണ്ട് എ​ന്ന് ആ​ലോ​ചി​ക്ക​ണം. ടാ​പ്പ് തു​റ​ന്നി​ട്ട് പ​ല്ലു തേ​യ്ക്കു​ന്ന, മു​ഖം ക​ഴു​കു​ന്ന ശീ​ലം കൂ​ടെ​കൂ​ട്ടി​യ ന​മു​ക്ക് കാ​ര്യ​ങ്ങ​ള്‍ പെ​ട്ടെ​ന്നൊ​ന്നും ഗ്ര​ഹി​ക്കാ​ന്‍ ക​ഴി​യി​ല്ല. റേ​ഷ​ൻ ക​ട​യി​ൽ ലി​റ്റ​ർ ക​ണ​ക്കി​ന് അ​ള​ന്ന്​ വെ​ള്ളം വാ​ങ്ങാ​ന്‍ ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന ദു​ര​വ​സ്ഥ ഉ​ണ്ടാ​വും എ​ന്നാ​ലോ​ചി​ച്ചാ​ല്‍ ടാ​പ്പു​ക​ള്‍ താ​നേ അ​ട​യും. പ​ഴ​യ ത​ല​മു​റ അ​മൂ​ല്യ​മാ​യി കാ​ത്തു​സൂ​ക്ഷി​ച്ച് ന​മു​ക്ക് കൈ​മാ​റി​യ പ്ര​കൃ​തി​യും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളും വ​രും ത​ല​മു​റ​ക​ള്‍ക്കാ​യി ന​മു​ക്ക് സം​ര​ക്ഷി​ക്കാം. അ​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ണെ​ന്ന് സ്വ​യം പ്ര​തി​ജ്ഞ എ​ടു​ക്കാം.

നി​യ​ന്ത്ര​ണം ഇ​ല്ലാ​ത്ത സ​മൂ​ഹ ന​വ മാ​ധ്യ​മ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും വ​ള​രെ ഏ​റെ ആ​ശ​ങ്ക​ക​ൾ ഉ​ണ്ട്. സ്ഥി​ര​മാ​യി ന​വ മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ ആ​ത്മ​നി​യ​ന്ത്ര​ണം, സ​ത്യ​സ​ന്ധ​ത, വി​ന​യം, കു​ടും​ബ​ബ​ന്ധം തു​ട​ങ്ങി​യ സ്വ​ഭാ​വ​ഗു​ണ​ങ്ങ​ള്‍ ന​ഷ്​​ട​പ്പെ​ടു​ന്നു എ​ന്നും മ​റി​ച്ച് ദേ​ഷ്യ​വും അ​സ​ഹി​ഷ്ണു​ത​യും ആ​ക്ര​മ​ണോ​ത്സു​ക​ത​യും അ​ജ്ഞ​ത​യും വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.കൗ​മാ​ര​ക്കാ​ര്‍ ‘യ​ഥാ​ർ​ഥ ലോ​ക​ത്തി​ല്‍’ വ​ള​രെ കു​റ​ച്ച് സ​മ​യ​മേ ചെ​ല​വ​ഴി​ക്കു​ന്നു​ള്ളൂ​വെ​ന്നും ഓ​ണ്‍ലൈ​നി​ലാ​ണ് അ​വ​ര്‍ കൂ​ടു​ത​ല്‍ സ​മ​യ​വു​മെ​ന്നു ന​മു​ക്ക​റി​യാം.

ഇ​ത് അ​വ​രു​ടെ വ്യ​ക്തി​ത്വ​ത്തേ​യും സ്വ​ഭാ​വ​ത്തെ​യും ഒ​രു​പാ​ടു സ്വാ​ധീ​നി​ക്കു​ന്നു​ണ്ട് എ​ന്നു​ള്ള​ത് മാ​ത്ര​മ​ല്ല അ​വ​രെ പ​ല​പ്പോ​ഴും കേ​വ​ലം മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ത​ള​ച്ചി​ടു​ക​യും ചെ​യ്യു​ന്നു.

Tags:    
News Summary - reader about newyear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.