മക്ക: ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ജിദ്ദ എയർപോർട്ട് വഴി മക്കയിലെത്തിയ ആദ്യ ഇന്ത്യൻ ഹാജിമാർക്ക് മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുസല്ലയടങ്ങിയ കിറ്റും പ്രഭാത ഭക്ഷണവും നൽകി സ്വീകരിച്ചു.
അസീസിയയിലെ എട്ടാം നമ്പർ ബ്രാഞ്ചിലെ 260ാം നമ്പർ ബിൽഡിങ്ങിലെത്തിയ 145 അംഗ ആദ്യ മലയാളി സംഘത്തിനും 325ാം നമ്പർ ബിൽഡിങ്ങിലെത്തിയ 290 ഹാജിമാർക്കും കെ.എം.സി.സി ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്തു.
മക്ക കെ.എം.സി.സി ഹജ്ജ് സെൽ ചെയർമാൻ കുഞ്ഞുമോൻ കാക്കിയ, ചീഫ് കോഓഡിനേറ്റർ മുജീബ് പൂക്കോട്ടൂർ, കൺവീനർ സുലൈമാൻ മാളിയേക്കൽ, വളന്റിയർ ക്യാപ്റ്റൻ മുസ്തഫ മുഞ്ഞക്കുളം, ട്രഷറർ നാസർ കിൻസാറ, മക്ക കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഇസ്സുദ്ദീൻ, ഹാരിസ് പെരുവള്ളൂർ, എം.സി. നാസർ സിദ്ദീക്ക് റാണ, സമീർ ബദർ, സക്കീർ കാഞ്ഞങ്ങാട്, മുഹമ്മദ് മൗലവി ഷാഹിദ് പരേടത്ത്, വനിത കെ.എം.സി.സി നേതാക്കളായ സുലൈഖ അബ്ദുന്നാസർ, സൽമ സുലൈമാൻ, സൈഫുന്നീസ മജീദ് സറീന ആസിഫ്, മുബശ്ശിറ ഫൈസൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.